പതിനഞ്ചുകാരി സുഷ്‌മ പി എച്ച് ഡി നേടാന്‍ ഒരുങ്ങുന്നു

ലക്‌നൌ| JOYS JOY| Last Updated: വെള്ളി, 24 ജൂലൈ 2015 (14:54 IST)
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി സുഷ്‌മ വര്‍മ പി എച്ച് ഡിയ്ക്ക് തയ്യാറെടുക്കുന്നു. എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജിയില്‍ ഗവേഷണം നടത്താനാണ് സുഷ്‌മ തയ്യാറെടുക്കുന്നത്. ലക്‌നൌവിലെ ബാബാസാഹിബ് ഭീംറാവോ അംബേദ്‌കര്‍ യൂണിവേഴ്സിറ്റിയില്‍ ആയിരിക്കും ഇവര്‍ പി എച്ച് ഡി ചെയ്യുക.

എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജി വിഭാഗത്തില്‍ സര്‍വ്വകലാശാല നടത്തിയ പ്രവേശന പരീക്ഷയില്‍ ഏഴാം റാങ്ക് ആയിരുന്നു സുഷ്‌മയ്ക്ക്. നിലവില്‍ പി എച്ച് ഡിക്കായി നാല് സീറ്റുകളാണ് സര്‍വ്വകലാശാലയില്‍ ഒഴിവുള്ളത്. ഒഴിവുള്ളതില്‍ മൂന്നെണ്ണം പൊതുവിഭാഗത്തിലും ഒന്ന് സംവരണ വിഭാഗത്തിലുമാണ്. അതേസമയം, സുഷ്‌മയ്ക്ക് വേണ്ടി പ്രത്യേക വ്യവസ്ഥ ഏര്‍പ്പെടുത്തി പി എച്ച് ഡിക്ക് പ്രവേശനം നല്കിയേക്കുമെന്ന് സര്‍വ്വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ മൈക്രോബയോളജി തലവന്‍ നവീന്‍ കുമാര്‍ പറഞ്ഞു.

അതേസമയം, സുഷ്മയ്ക്ക് പി എച്ച് ഡി പ്രവേശനം നല്കുമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ ആര്‍ സി സോബിത് അറിയിച്ചു. വളരെ ചെറിയ പ്രായമായ 15 വയസില്‍ തന്നെ വലിയ നേട്ടമാണ് സുഷ്‌മ നേടിയിരിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. സുഷ്‌മയുടെ കഴിവ് പ്രോത്സാഹിപ്പിക്കണമെന്നും സുഷ്‌മയ്ക്ക് സ്കോളര്‍ഷിപ്പും ഹോസ്റ്റല്‍ സൌകര്യവും നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :