കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം മാര്‍ട്ടിന്‍മാരും എത്തും: വിഎസ്

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 30 ജൂലൈ 2014 (13:37 IST)
എല്ലാഴെല്ലാം കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നുവോ അപ്പോഴെല്ലാം മാര്‍ട്ടിന്‍മാരും കേരളത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി‌എസ് അച്യുതാനന്ദന്‍. ലോട്ടറിക്കേസില്‍ സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോടതിയെ വേണ്ടവിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും വിഎസ് കുറ്റപ്പെടുത്തി.

എന്നാല്‍ വ്യാജലോട്ടറികാരെ സഹായിക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചുവരുന്നത്. കേസില്‍ കോടതിയെ പഴിപറഞ്ഞ് സര്‍ക്കാരിന് രക്ഷപെടാനാവില്ല എന്നും വി‌എസ് കുട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :