ക്രിക്കറ്റ് താരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ലിയാണ്ടര്‍ പേസ്

മുംബൈ| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (17:25 IST)
ക്രിക്കറ്റ് താരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ലിയാണ്ടര്‍ പേസ്. ക്രിക്കറ്റ് താരം അതുല്‍ശര്‍മ്മ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പേസിന്റെ പരാതി. ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് ലിയാണ്ടര്‍ പേസ് പൊലീസില്‍ പരാതി നല്‍കി.

മുന്‍ ഭാര്യ റിയ പിള്ളയുമായുള്ള അതുല്‍ശര്‍മ്മയുടെ ബന്ധമാണ് വധഭീഷണിക്ക് പിന്നിലെന്നും പേസ് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

റിയയും പേസും തമ്മില്‍ എട്ടുവയസുകാരിയായ മകളെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കം കോടതിയില്‍ നിലനില്‍ക്കെയാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :