കുമാര്‍ ബിശ്വാസ് റിയാലിറ്റി ഷോയില്‍; പ്രതിഫലം അഞ്ച്‌ കോടി!

കുമാര്‍ ബിശ്വാസ്,റിയാലിറ്റി ഷോ,പ്രതിഫലം
ന്യൂഡല്‍ഹി| VISHNU| Last Modified ചൊവ്വ, 22 ജൂലൈ 2014 (16:05 IST)
കഴിഞ്ഞ ലോക്സഭാ തെരഞ്ഞേടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് മത്സരിച്ച് കൈയ്യിലുണ്ടായിരുന്ന കാശുപോയ ദു:ഖത്തിലിരുന്ന ആം ആദ്മിക്കാരന്‍ കുമാര്‍ ബിശ്വാസിന് ലോട്ടറിയടിച്ച പോലെ റിയാലിറ്റി ഷോയിലേക്ക് ക്ഷണം.

വെറുതെ വിളിച്ചതല്ല 5 കോടി രൂപയാണ് ബിശ്വാസിന് റിയാലിറ്റി ഷോയുടെ അണിയറക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്‌ ശേഷം കുമാര്‍ ബിശ്വാസിന്‌ ലഭിച്ച താരപദവി പരമാവധി മുതലാ‍ക്കാനാണ് ബിഗ്‌ ബോസ്‌ ഷോ നടത്തുന്ന എന്‍ഡെമോള്‍ പ്രൊഡക്ഷന്‍സ് ഉദ്ദേശിക്കുന്നത്.

ഇംഗ്ലീഷ്‌ റിയാലിറ്റി ഷോയായ ബിഗ്‌ ബ്രദറിന്റെ ഇന്ത്യന്‍ പതിപ്പാണ്‌ ബിഗ്‌ ബോസ്. സെപ്‌റ്റംബറിലാണ്‌ ബിഗ്‌ ബോസിന്റെ പുതിയ സീസണ്‍ തുടങ്ങുന്നത്‌.
ബോളിവുഡ്‌ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ സെലിബ്രിറ്റികളെ അണിനിരത്തി നടത്തുന്നതാണ് ബിഗ് ബോസ് റിയാലിറ്റി ഷോ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :