കുല്‍ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന് സമാനമാണ് : സുബ്രഹ്മണ്യൻ സ്വാമി

മുംബൈ, ബുധന്‍, 27 ഡിസം‌ബര്‍ 2017 (08:19 IST)

കുൽഭൂഷൻ ജാദവിന്റെ മാതാവിനെയും ഭാര്യയെയും പാക്കിസ്ഥാൻ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി. കുൽഭൂഷൻ ജാദവ് വിഷയത്തിൽ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്നും യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
കുൽഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണെന്നും സ്വാമി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാൻ അപമാനിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചിരുന്നു. 
 
കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങൾ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാൻ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകൾ തിരികെ ലഭിച്ചതുമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വ്യക്തിഹത്യ നടത്തിയെന്ന നടി പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം ...

news

പ്രണയാഭ്യർഥന നിരസിച്ച പൊണ്‍കുട്ടിയെ പതിനാറുകാരൻ വെടിവെച്ചു

പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരൻ പെൺകുട്ടിയെ വെടിവെച്ചു. നാടിനെ മൊത്തം ...

news

എന്റെ മകള്‍ പട്ടിണിമൂലമാണ് മരിച്ചതെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരില്‍ ദളിത് യുവതിയ്ക്ക് സാമൂഹ്യഭ്രഷ്ട് കല്‍പ്പിച്ച് സര്‍ക്കാര്‍

മകള്‍ പട്ടിണിമൂലമാണ് മരിച്ചതെന്ന സത്യം ലോകത്തിനു മുമ്പില്‍ വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ...

news

സിനിമയിലെ രാം, സീത തുടങ്ങിയ പേരുകള്‍ മാറ്റണമെന്ന് സംഘപരിവാര്‍

സിനിമകളിലെ കഥാപാത്രങ്ങളുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ...

Widgets Magazine