ഓണസമ്മാനമായി ചെന്നൈ മലയാളികൾക്ക് കെഎസ്ആര്‍ടിസി സർവീസ്

ഓണസമ്മാനമായി ചെന്നൈ മലയാളികൾക്ക് കെഎസ്ആര്‍ടിസി സർവീസ്

ചെന്നൈ| Rijisha M.| Last Modified വെള്ളി, 27 ജൂലൈ 2018 (11:44 IST)
കേരളത്തിനും ചെന്നൈയ്ക്കും ഇടയിൽ ബസ് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടിയുമായി കെഎസ്ആർടിസി ഉദ്യോഗസ്ഥർ. ചെന്നൈ മലയാളികൾക്ക് ഓണ സമ്മാനമായി ഇത്തവണ കെഎസ്ആർടിസി സർവീസ് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

സർവീസുകൾ ആരംഭിക്കുന്നതിനുള്ള കരടു പദ്ധതി രേഖ ഇരു സംസ്ഥാനങ്ങളിലെയും ഗതാഗത മന്ത്രിമാരും വകുപ്പുതല ഉദ്യോഗസ്ഥരും ഇതിനകം തന്നെ അംഗീകരിച്ചിരുന്നു. റൂട്ടുകൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിൽ ഇരുസംസ്ഥാനങ്ങളും തമ്മിൽ ധാരണയാകുകയും തുടർന്ന് സർവീസ് കരാറിന്റെ കരടു വിജ്ഞാപനം നേരത്തെ പുറത്തിറക്കുകയും ചെയ്‌തിരുന്നു.

കരാർ സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ കേരള സർക്കാർ പൂർത്തിയാക്കിയതായും തമിഴ്നാട് സർക്കാർ ഇതിന് അംഗീകാരം നൽകുക എന്ന കടമ്പ മാത്രമാണു മുന്നിലുള്ളതെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി പറഞ്ഞിരുന്നു. മനോരമയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :