ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

krishna sobti , awarded gyanpeeth award , കൃഷ്ണ സോബ്തി , ജ്ഞാനപീഠ പുരസ്‌കാരം , ഹിന്ദി സാഹിത്യകാരി
ന്യൂഡൽഹി| jibin| Last Modified വെള്ളി, 3 നവം‌ബര്‍ 2017 (19:14 IST)
അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണു പുരസ്കാരം. 11ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി.

ഡോ നംവാര്‍ സിംഗ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ഇത്തവണത്തെ ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. സാഹിത്യ അക്കാദമി അവാർഡും സാഹിത്യ അക്കാദമി ഫെലോഷിപ്പും നേടിയിട്ടുള്ള കൃഷ്ണ സോബ്തി ഹഷ്മത് എന്ന പേരില്‍ കവിതകൾ എഴുതിയിട്ടുണ്ട്.

ഹിന്ദി സാഹിത്യത്തിലെ പുതിയ ആഖ്യാനരീതികളിലൂടെ ശ്രദ്ധ നേടിയ കൃഷ്ണ സോബ്തിയുടെ സിന്ദി നമ്മ എന്ന കൃതിക്ക് 1980ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 1996ല്‍ സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ പഞ്ചാബ് പ്രവശ്യയിലെ ഗുജ്റാത്തിൽ 1925 ഫെബ്രുവരി 18-നാണ് കൃഷ്ണ സോബ്തി ജനിച്ചത്. ലാഹോറിലെ പഠനകാലത്താത്ത് വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. നിലവിൽ ഡൽഹിയിലാണ് താമസം. ഡോഗ്രി എഴുത്തുകാരൻ ശിവ്നാഥാണ് ഭർത്താവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :