രണ്ടു പേര്‍ ബലാത്സംഗം ചെയ്താല്‍ കൂട്ടബലാത്സംഗമല്ലെന്ന് കര്‍ണാടക മന്ത്രി

ബെംഗലൂരു| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (14:59 IST)
കര്‍ണാടക ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജിന്റെ പ്രസ്താവന വിവാദത്തില്‍. രണ്ടു പുരുഷന്മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ പീഡിപ്പിച്ചാല്‍ അത് കൂട്ടമാനഭംഗമാകില്ലെന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്.രണ്ടു പേര്‍ മാത്രമേയുള്ളൂവെങ്കില്‍ അതിനെ എങ്ങനെ കൂട്ടമാനഭംഗമെന്ന് പറയാനാവുമെന്നും. നാലോ അഞ്ചോ പേര്‍ മാനഭംഗത്തില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ അതിനെ കൂട്ടമാനഭംഗമെന്ന് പറയാന്‍ കഴിയൂ. അത്തരം നീചപ്രവൃത്തി ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി അപലപിക്കണമെന്നും
ജോര്‍ജ് പറഞ്ഞു.

കെ.ജി ജോര്‍ജിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിത കുമാരമംഗലമടക്കമുള്ളവര്‍ രംഗത്തെത്തി.ബെംഗളൂരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരി പീഡനത്തിനിരയായ സംഭവത്തില്‍ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :