കിരണ്‍ ബേദിയെ ചൊല്ലി ബിജെപിയില്‍ വഴക്ക് തുടരുന്നു

കിരണ്‍ ബേദി , ബിജെപി , മനീഷ് തിവാരി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 19 ജനുവരി 2015 (17:43 IST)
പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുബോള്‍ വിനയത്തോടെ പെരുമാറണമെന്ന് കിരണ്‍ ബേദിയോട് ബിജെപി. കിരണ്‍ ബേദി പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്ന രീതി മോശമാണെന്നും. പാര്‍ട്ടിയിലേക്ക് ഒരു പൊലീസുകാരിയെ എത്തിക്കേണ്ടിയിരുന്നില്ലെന്നുമാണ് ബിജെപി നേതാവ് മനീഷ് തിവാരി വ്യക്തമാക്കിയത്.

അതേസമയം കിരണ്‍ബേദിക്കെതിരെ നടത്തിയ പരസ്യവിമര്‍ശനത്തിനെതിരെ നേതൃത്വം രംഗത്ത് എത്തി. പാര്‍ട്ടിയില്‍ പരസ്യപ്രസ്താവന പാടില്ലെന്നും. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പാടില്ലെന്നും നേതൃത്വം പറഞ്ഞു. സംഭവം വിവാദമായതോടെ താന്‍ പറഞ്ഞ കാര്യം തിരുത്തി മനീഷ് തിവാരി.

കിരണ്‍ബേദി പാര്‍ട്ടിയില്‍ ചേര്‍ന്നതു മുതല്‍ പ്രവര്‍ത്തകയെന്നതു പോലെ പെരുമാറണമെന്നും മറ്റുതരത്തില്‍ ഇടപെടരുതെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കിരണ്‍ബേദിയെ ബിജെപിയില്‍ എത്തിച്ചതില്‍ പാര്‍ട്ടിയില്‍ തന്നെ കടുത്ത എതിര്‍പ്പ് നില നില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മനീഷ് തിവാരിയുടെ പ്രസ്താവന.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :