കേരളത്തിനൊപ്പം വിധി കാത്ത് പുതുച്ചേരിയും തമിഴ്നാടും അസമും

കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഇന്ന് അറിയും. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ബി ജെ പിക്ക് വലിയ പ്രതീക്ഷ ഇല്ല. എന്നാൽ അസമിൽ താമര വിരിയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ

ന്യൂഡൽഹി| aparna shaji| Last Modified വ്യാഴം, 19 മെയ് 2016 (07:21 IST)
കേരളത്തിനൊപ്പം തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഇന്ന് അറിയും. കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും ബി ജെ പിക്ക് വലിയ പ്രതീക്ഷ ഇല്ല. എന്നാൽ അസമിൽ താമര വിരിയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 178 സീറ്റ് നേടി അധികാരം നിലനിര്‍ത്തുമെന്നാണ് എ ബി പി ന്യൂസ് പ്രവചിച്ചു. സി വോട്ടര്‍ സര്‍വ്വെ പ്രകാരം തൃണമൂല്‍ 167 സീറ്റ് നേടുമെന്നാണ് പ്രവചനം.

തമിഴ്നാട്ടിൽ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി തുടങ്ങിയ മഴ തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ രാവിലെ എട്ടിന് തന്നെ ആരംഭിക്കും. ആദ്യ മണിക്കൂറുകളിൽ നിന്നു തന്നെ ഫലം ഏകദേശം അറിയാൻ കഴിയുമെന്നാണ് വിശ്വാസം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :