204 വി​ദ്യാ​ഭ്യാ​സ​മ​ന്ത്രിക്ക്, 104 വേണ്ടെന്ന് വിഎസ്; കേരള ഹൗസില്‍ വന്‍ തര്‍ക്കം - ഒടുവില്‍ പ്രശ്‌നം അവസാനിച്ചു

104 വേണ്ടെന്ന് വിഎസ്; കേരള ഹൗസില്‍ മുറിയെച്ചൊല്ലി വന്‍ തര്‍ക്കം

  vs achuthanandan , kerala house , VS , CPM , Room , വി എസിന് മുറിയില്ല , കേരള ഹൌസ് , സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​ , സി​പി​എം ,  സി രവീന്ദ്രനാഥ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 17 ഏപ്രില്‍ 2017 (19:38 IST)
മുന്‍ കേരളമുഖ്യന്ത്രിയും കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വിഎസ് അച്യുതാനന്തന് കേരള ഹൗസില്‍ മുറി നല്‍കിയില്ല. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അദ്ദേഹം ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

വിഎസ് പതിവായി തമാസിക്കാറുണ്ടായിരുന്ന 204മത് നമ്പര്‍ മുറി പ​ത്തു ദി​വ​സം മു​മ്പ് ബു​ക്ക് ചെ​യ്തി​രു​ന്നെ​ങ്കി​ലും അധികൃതര്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ സി രവീന്ദ്രനാഥിന് ന​ൽ​കു​ക​യാ​യി​രു​ന്നു.

പതിവ് മുറി നല്‍കാതെ 104 നമ്പര്‍ മുറിയാണ് വി എസിന് അധികൃതര്‍ നല്‍കിയത്. അവഗണനയെത്തുടര്‍ന്ന് കേരള ഹൗസ് എആര്‍സിയെ കണ്ട് വിഎസ് പരാതി അറിയിച്ചു. മന്ത്രി പോയ ശേഷം അധികൃതര്‍ വിഎസിന് മുറി നല്‍കിയത്.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന കാ​ലം മു​ത​ൽ വി​എ​സ് ഉ​പ​യോ​ഗി​ക്കു​ന്നതാണ് 204മത് നമ്പര്‍ മുറി. മുറി മാറി നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹം 104മത് നമ്പര്‍ മുറിയില്‍ വിശ്രമിക്കാന്‍ തയാറായില്ല.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :