പ്രളയദുരിതാശ്വാസം; കേരളത്തിന് 600 കോടി നൽകി, 2500 കോടി കൂടി ലഭിക്കും

അപർണ| Last Modified വെള്ളി, 30 നവം‌ബര്‍ 2018 (08:02 IST)
പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ അധിക സഹായം ലഭിക്കും. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ കേരളത്തിനു പണം ലഭിക്കും.

ആകെ അനുവദിക്കുക 3100 കോടി രൂപയാണ്. ഇതിൽ 600 കോടി ഇതിനകം നല്‍കി. ബാക്കിയുള്ള 2500 കോടി ഉടൻ തന്നെ നൽകുമെന്നാണ് കരുതുന്നത്. പ്രളയ ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്.

സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 586.04 കോടി രൂപ ഇതുവരെ ചെലവായി. 706.74 കോടി രൂപ കൂടി ലഭ്യമായാലേ ഇതുവരെയുള്ള ബാദ്ധ്യത തീർക്കാനാവൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :