കേരളത്തിന് കൈത്താങ്ങ്; സംഭാവനയുമായി മഹാരാഷ്‌ട്രയിലെ ലൈംഗിക തൊഴിലാളികളും രംഗത്ത്

അഹമ്മദ്‌നഗര്‍, ചൊവ്വ, 21 ഓഗസ്റ്റ് 2018 (18:36 IST)

 Flood , kerala , sex workers , maharashtra , പിണറായി വിജയന്‍ , ലൈംഗിക തൊഴിലാളി , പ്രളയക്കെടുതി , കേരളത്തിലെ മഴ

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമ്പാദിച്ച് ലൈംഗിക തൊഴിലാളികളും.

മഹാരാഷ്‌ട്രയിലെ അഹമ്മദ്നഗറിലെ ലൈംഗിക തൊഴിലാളികളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 21,000 രൂപ സംഭവാന നല്‍കിയത്.

സ്‌നേഹാലയ എന്ന സംഘടനയുടെ നേതൃത്വത്തില്‍ സ്വരുക്കൂട്ടിയ 21,000 രൂപയുടെ ചെക്ക് അഹമ്മദ്‌നഗര്‍ ഡപ്യുട്ടി കളക‌ടറുടെ ഓഫീസില്‍ എത്തിയാണ് കൈമാറിയത്. ഈ മാസം അവസാനത്തോടെ ഒരു ലക്ഷം രൂപയുടെ സഹായവും കേരളത്തിന് നല്‍കുമെന്ന് സ്‌നേഹാലയ കോര്‍ഡിനേറ്റര്‍ ദീപിക ബുരം പറഞ്ഞു.

ലൈംഗിക തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിതത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനയാണ് സ്‌നേഹാലയ. ചെന്നൈയില്‍ പ്രളയം ഉണ്ടായപ്പോഴും ഇവര്‍ സഹായഹസ്‌തവുമയി രംഗത്തുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെവിൻ വധം: കെവിനെ ഓടിച്ച് പുഴയിൽ വീഴ്ത്തിയത് തന്നെയെന്ന് പൊലീസ്, കുറ്റപത്രം സമർപ്പിച്ചു

കേവിനെ കൊലപ്പെടൂത്തിയ കേസിൽ പൊലീസ് കുരപത്രം സമർപ്പിച്ചു. 12 പേർക്കെതിരെയാണ് ...

news

സംശയരോഗം; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

സംശയരോഗിയായ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ചിറയിൻകീഴിനു സമീപം മുട്ടപ്പല്ലത്ത് ...

news

സിദ്ദുവിന്റെ ആലിംഗന വിവാദം; തിരിച്ചടിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത്

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ‍ ചടങ്ങില്‍ പാകിസ്ഥാന്‍ സൈനിക മേധാവിയെ ആലിംഗനം ചെയ്‌ത് ...

news

എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് വധശിക്ഷ

എട്ടുവയസുകരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ട് ...

Widgets Magazine