സാമ്പത്തിക വളര്‍ച്ച രണ്ട് അക്കത്തില്‍ എത്തിക്കും: ജയ്റ്റ്‌ലി

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി , കേന്ദ്ര സര്‍ക്കാര്‍ , കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 22 മെയ് 2015 (13:44 IST)
വികസനവും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യംവെക്കുന്ന തീരുമാനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അടുത്ത ഒരു വര്‍ഷത്തേക്കുള്ള സമഗ്രപദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍കിന് സാധിച്ചു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് വരുംവര്‍ഷം കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച രണ്ട് അക്കത്തില്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രാജ്യത്തിന്റെ ധനകമ്മി പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ലോക രാഷ്ടങ്ങള്‍ക്കിടയില്‍ ഇന്ത്യയോടുള്ള മതിപ്പ് കൂട്ടിയിട്ടുണ്ട്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കും.അത് ഏത് രീതിയില്‍ വേണമെന്നതിനെ കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം ആലോചനകള്‍ നടത്തിവരികയാണെന്നും കേന്ദ്ര ധനമന്ത്രി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :