കെജ്രിവാൾ നാണം കെട്ടവനും വഞ്ചകനുമാണെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി| VISHNU N L| Last Modified ശനി, 18 ജൂലൈ 2015 (17:57 IST)
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് നാണം കെട്ടവനും വഞ്ചകനുമാണെന്ന് മുൻ എ എ പി നേതാവ് പ്രശാന്ത് ഭൂഷൺ.
പ്രശാന്ത് ഭൂഷണേയും യോഗേന്ദ്രയാദവിനേയും ആം ആദ്മി പാർട്ടിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കെജ്രിവാളിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഭൂഷൺ.

തന്റെ ട്വിറ്റര്‍ അക്കൌണ്ടിലാണ് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുന്നത്. അസഭ്യം വിളിക്കുകയും ദേശീയ നിർവാഹക സമിതിയിൽ വച്ച് കൂലിത്തല്ലുകാരെക്കൊണ്ട് ആക്രമിക്കുകയും ചെയ്തതിനു ശേഷം പാർട്ടിയിലേക്ക് ക്ഷണിക്കുന്നത് നാണം കെട്ട പരിപാടിയാണെന്ന്
അദ്ദേഹം പറഞ്ഞു.

ഡൽഹി മുൻ മന്ത്രി ജിതേന്ദ്ര സിംഗ് തോമര്‍ തന്നെ വ്യാജ ബിരുദ ക്കേസില്‍ ഇരുട്ടിലാക്കി എന്ന കെജ്രിവാളിന്റെ പരാമര്‍ശത്തേയും പ്രശാന്ത് ഭൂഷണ പരിഹസിച്ചു. കഴിഞ്ഞ ഫെബ്രുവരി നാലിന് തന്നെ ഹൈക്കോടതി ഈ വിഷയത്തിൽ തോമറിനെതിരെ നോട്ടീസ് അയച്ചിരുന്നു.രണ്ട് സർവകലാശാലകൾ തോമറിന്റെ ഡിഗ്രി വ്യാജമാണെന്നറിയിച്ചിരുന്നു .എന്നിട്ടും തനിക്കൊന്നുമറിയില്ലായിരുന്നെന്ന് പറയുന്ന കെജരിവാൾ പരമ കള്ളനാണെന്നും ഭൂഷൺ കൂട്ടിച്ചേർത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :