കശ്മീരില്‍ പിഡിപി- ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ശ്രീനഗര്‍| vishnu| Last Modified ഞായര്‍, 1 മാര്‍ച്ച് 2015 (10:15 IST)
ചരിത്രത്തില്‍ ആദ്യമായി ബിജെപി ജമ്മുകശ്മീരില്‍ അധികാരത്തിന്റെ ഭാഗമായിത്തീരാന്‍ പോകുന്നു. മുഫ്തി മുഹമ്മദ് സയീദിന്റെ നേതൃത്വത്തില്‍ പിഡിപി-ബിജെപി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതോടെ കുറിക്കപ്പെടുന്നത് ബിജെപിയുടെ പുറ്റ്ര്ഹിയ ചരിത്രം കൂടിയാണ്. ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

ജമ്മു സര്‍വകലാശാല ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടി പ്രഖ്യാപിക്കും. പ്രധാനമന്ത്രിക്ക് പുറമേ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരും ചടങ്ങിന് സാക്ഷികളാകും.

രണ്ടു മാസത്തിലധികം നീണ്ട സഖ്യ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമേ 25 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പിഡിപിയില്‍ നിന്ന് പതിമൂന്ന് അംഗങ്ങളും ബിജെപിയില്‍ നിന്ന് 12 അംഗങ്ങളുമായിരിക്കും മന്ത്രിസഭയിലുണ്ടാവുക. ബിജെപി നേതാവ് നിര്‍മല്‍ സിങ് ഉപമുഖ്യമന്ത്രിയാകും. ആറു വര്‍ഷവും പിഡിപിക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :