കശ്മീർ സംഘർഷത്തിൽ പെല്ലറ്റ് തറച്ച് യുവാവ് കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു

ശ്രീനഗർ| സജിത്ത്| Last Modified ശനി, 27 ഓഗസ്റ്റ് 2016 (07:39 IST)
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെല്ലറ്റ് തറച്ച് ഗുരുതരമായി പരിക്കേറ്റ 18കാരന്‍ ഷക്കീല്‍ അഹ്മദ് ഗനായ് ആണ് മരിച്ചത്. ഇതോടെ, സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി.

രജ്പൊര ഭാഗത്തെ നികാസ് അറബലിലാണ് സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായത്. പെല്ലറ്റ് തിരകളേറ്റു നെഞ്ചിൽ മാരകമായ മുറിവേറ്റ ഷക്കീലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :