കാശികാനന്ദഗിരി മഹാരാജ് സമാധിയായി

ഡെറാഡൂണ്‍| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (13:06 IST)
ആചാര്യന്മാരുടെ ആചാര്യന്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ കാശികാനന്ദഗിരി മഹാരാജ് (90) സമാധിയായി. ഡെറാഡൂണില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സമാധി. സമാധിയിരുത്തല്‍ ചടങ്ങ് നാളെ രാവിലെ ഹരിദ്വാറില്‍ നടക്കും. ആനന്ദഭവന്‍ ആശ്രമത്തിന്റെ മഹാമണ്ഡലേശ്വര്‍ ആയ കാശികാനന്ദഗിരി മഹാരാജ് വിഖ്യാതനായ സംസ്‌കൃത പണ്ഡിതനാണ്.

പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയാണ്. ഭാരതീയ സന്യാസ പാരമ്പര്യത്തിന്റെ ഏറ്റവും ഉന്നതിയിലുള്ള ആചാര്യ മഹാമണ്ഡലേശ്വര്‍ പദവിയിലെത്തിയ ആദ്യ മലയാളിയാണ് കാശികാനന്ദഗിരി മഹാരാജ്.

സന്യാസിമാരിലെ മഹാപണ്ഡിതനും മഹാപണ്ഡിതന്‍മാരിലെ സന്യാസിയുമെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ശങ്കരാചാര്യര്‍ക്കും മാധവാചാര്യര്‍ക്കും ശേഷം ഭാരതത്തില്‍ നിലയിലുള്ള 20 ദര്‍ശനങ്ങളെ അധികരിച്ച് ഗ്രന്ഥം രചിച്ചത് ആചാര്യ കാശികാനന്ദഗിരിയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :