ഞങ്ങള്‍ക്ക് തെറ്റുപറ്റി, ബന്‍‌സാലിയാണ് ശരി; പത്മാവദിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നു പിന്മാറുന്നു - കർണിസേന

ന്യൂഡൽഹി, ശനി, 3 ഫെബ്രുവരി 2018 (16:12 IST)

 padmavati , Shahid Kapoor, Deepika Padukone , Ranveer Singh , Padmavati , സഞ്ജയ് ലീല ബന്‍സാലി , യോഗേന്ദ്ര സിംഗ് കട്ടർ , കര്‍ണിസേന , സഞ്ജയ് ലീലാ ബന്‍സാലി , ബന്‍സാലി

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവദിനെതിരെ തുടര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറുന്നുവെന്ന് കർണിസേന. ചിത്രത്തിനെതിരെയുള്ള എല്ലാ പ്രതിഷേധങ്ങളും പിൻവലിക്കുകയാണെന്ന് കർണിസേനയുടെ മുംബൈ തലവൻ വ്യക്തമാക്കി.

പത്മാവത് രജപുത്രരെ ശ്ലാഘിക്കുന്ന സിനിമയാണെന്നും രജപുത്രരെ ഇകഴ്ത്തിക്കാട്ടുന്ന തരത്തില്‍ സിനിമയില്‍ ഒന്നുമില്ല. പ്രതിഷേധം നടത്തിയത് തെറ്റിദ്ധാരണയുടെ പേരിലാണ്, അതിനാല്‍ ചിത്രത്തിനെതിരെ തുടര്‍ന്നുവന്ന എതിര്‍പ്പുകള്‍ അവസാനിപ്പിക്കുകയാണെന്നും കര്‍ണിസേന ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിംഗ് ഗോഗാദിദി പറഞ്ഞു.

ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള ബന്ധത്തെ മോശമായ രീതിയില്‍ സിനിമയില്‍ ചിത്രീകരിക്കുന്നില്ലെന്നും സുഖ്ദേവ് സിംഗ് ഗോഗാദിദി കൂട്ടിച്ചേര്‍ത്തു.

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം രജപുത്രന്മാരുടെ പ്രതാപവും ത്യാഗവുമാണ് ചിത്രം മഹത്വവല്‍ക്കരിക്കുന്നതെന്നും ഓരോ രജപുത്രനും ചിത്രം കണ്ടുകഴിയുമ്പോള്‍ അഭിമാനം തോന്നുമെന്നും ചിത്രം കണ്ടതോടെ ഇവര്‍ക്ക് ബോധ്യപ്പെട്ടുവെന്നും കര്‍ണിസേന വ്യക്തമാക്കി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് വേണ്ട സഹായങ്ങളൊരുക്കുമെന്നും കര്‍ണിസേന വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സിനിമയിൽ പുതിയ വനിതാ സംഘടന; ഭാഗ്യലക്ഷ്മി അധ്യക്ഷ, അപ്പോൾ ഡബ്ലുസിസി?

മലയാള സിനിമയിൽ പുതിയ വനിതാ സംഘടനയ്ക്ക് രൂപം കൊണ്ടു. ഫെഫ്കയുടെ നേതൃത്വത്തിലാണ് വനിതാ ...

news

ബിനോയിക്കെതിരെ പരാതി ലഭിച്ചു; പാര്‍ട്ടി പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, സ്വത്ത് വിവരം വെളിപ്പെടുത്തണം - യെച്ചൂരി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ പരാതി ...

news

ബജറ്റിനോടുള്ള അവിശ്വാസമാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കേന്ദ്ര ബജറ്റിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി ...

news

മുസ്‌ലീം പെൺകുട്ടിയെ പ്രണയിച്ച യുവാവിനെ യുവതിയുടെ വീട്ടുകാര്‍ അമ്മയുടെ മുന്നിലിട്ട് വെ​ട്ടി​ക്കൊ​ന്നു

മു​സ്‌​ലിം പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച യുവാവിനെ അമ്മയുടെ മുന്നില്‍ വെച്ച് യുവതിയുടെ ...

Widgets Magazine