കത്ത് രക്ഷിക്കുമോ ?; യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം - സുപ്രീംകോടതി ഇന്ന് തീരുമാനം പറയും

ന്യൂഡല്‍ഹി, വെള്ളി, 18 മെയ് 2018 (08:34 IST)

 karnataka election , supreme court , congress , bjp , Modi , കർണാടക , ബിജെപി , സുപ്രീംകോടതി , ഗവര്‍ണര്‍
അനുബന്ധ വാര്‍ത്തകള്‍

കർണാടകയിലെ ഏകാംഗ സർക്കാരിനു ദീർഘായുസ് ഉണ്ടോയെന്ന​കാര്യത്തിൽ സുപ്രീംകോടതി ഇന്നു തീരുമാനം പറയും. കേവലഭൂരിപക്ഷമില്ലാത്ത ബിജെപി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെതിരേ കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജിയാണ് പരമോന്നത കോടതി കേള്‍ക്കുന്നത്.

രാവിലെ 10.30നാണ് സുപ്രീംകോടതി നിര്‍ണായക ഹര്‍ജി പരിഗണിക്കുക. മന്ത്രിസഭ ഉണ്ടാക്കാൻ അവകാശമുന്നയിച്ചു ഗവർണർക്ക് ബിഎസ് യെദ്യൂരപ്പ നല്‍കിയ കത്തുകള്‍ പരിശോധിച്ച ശേഷമാകും കോടതി അന്തിമ തീരുമാനമെടുക്കുക.

കത്ത് പരിശോധിച്ച ശേഷം ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിച്ചത് നീതിയുക്തമായാണോയെന്ന് സുപ്രീംകോടതി തീരുമാനിക്കും. അല്ലെന്ന് തെളിഞ്ഞാൽ യദ്യൂരപ്പ മുഖ്യമന്ത്രിയായ നടപടി തന്നെ കോടതിക്ക് റദ്ദാക്കാം.

ബിജെപിക്കു 104 എംഎൽഎമാരാണുള്ളത്. തങ്ങൾ ഗവർണർക്കു നൽകിയതു 117 പേരുടെ പിന്തുണ വ്യക്തമാക്കുന്ന കത്താണെന്നു ഹർജിക്കാർ പറയുന്നു. കത്ത് ഹാജരാക്കാൻ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായ അറ്റോണി ജനറൽ കെകെ വേണുഗോപാലിനോടും യെദ്യൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എംഎല്‍എമാര്‍ ഹൈദരാബാദില്‍; റോഡ് മാര്‍ഗം കൊച്ചിയിലേക്ക്; വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വന്‍ പൊലീസ് സന്നാഹം

കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ജനതാദള്‍ (എസ്), കോണ്‍ഗ്രസ് എംഎല്‍എമാരെ രണ്ട് ...

news

വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി‌ജെ‌പിക്ക് വോട്ടുചെയ്യും: യെദ്യൂരപ്പ

നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിക്ക് വോട്ട് ...

news

അമേരിക്കയും ഉത്തരകൊറിയയും വീണ്ടും വാക്‌പോര്; ആണവായുധം ഉപേക്ഷിക്കാൻ അമേരിക്ക; ഉച്ചകോടിയുമായി സഹകരിക്കില്ലെന്ന് ഉത്തരകൊറിയ

വീണ്ടും വാക്‌പോര് ആരംഭിച്ച് അമേരിക്കയും ഉത്തരകൊറിയയും. ആണവായുധം ഉപേക്ഷിക്കാൻ അമേരിക്ക ...

news

കേരളാതീരത്തേക്ക് ചുഴലിക്കാറ്റടുക്കുന്നു; തീരപ്രദേശത്ത് ജാഗ്രതാ നിർദേശം

അറബിക്കടലിൽ ഗൾഫ് തീരത്തോട് ചേർന്ന് രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം ...

Widgets Magazine