കാണ്‍പൂര്‍ ട്രെയിന്‍ അപകടം: പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട്

കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ബിഹാർ പൊലീസ്

Kanpur train derailment, Inter-Services Intelligence, Kanpur Dehat, ATS, NIA പട്ന, കാണ്‍പൂര്‍, ട്രെയിന്‍ അപകടം, ഐഎസ്ഐ
പട്ന| സജിത്ത്| Last Modified ബുധന്‍, 18 ജനുവരി 2017 (10:24 IST)
കാണ്‍പൂരിലെ ട്രെയിന്‍ അപകടത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് പങ്കുണ്ടെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരാണ് ഇക്കര്യങ്ങള്‍ സംബന്ധിച്ച സൂചനകൾ നൽകിയത്. രാജ്യത്ത് പലഭാഗങ്ങളായി ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും ഇവര്‍ പറഞ്ഞു.

ഇതിന്‍റെ ഭാഗമായി ചെറുസംഘങ്ങളെ കണ്ടെത്തുകയും അവര്‍ക്ക് പരിശീലനവും പണവും നല്‍കിയതായും മൊഴിയില്‍ പറയുന്നുണ്ട്. അപകടത്തിന് പിന്നില്‍ രാജ്യാന്തര ഗൂഢാലോചന നടന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിട്ടുണ്ട്.

കഴിഞ്ഞ നവംബറിലുണ്ടായ അപകടത്തില്‍ 150ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമായതെന്നുമാണ് ഇപ്പോഴും റെയില്‍വേ പറയുന്നത്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :