ഝാൻസി റാണി ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ പ്രണയിച്ചോ ?; പത്മാവദിന്റെ പാതയില്‍ മണികര്‍ണ്ണികയും - ചിത്രീകരണം തടസപ്പെട്ടു

ന്യൂഡൽഹി, ചൊവ്വ, 6 ഫെബ്രുവരി 2018 (15:43 IST)

  Padmaavat, Kangana Ranaut , BJP , RSS , Manikarnika , manikarnika , മണികര്‍ണ്ണിക , ദി ക്യൂൻ ഓഫ് ഝാൻസി , ബ്രാഹ്മണ സഭ , ഝാൻസി റാണി , രാജസ്ഥാൻ

പദ്മാവത് വിവാദം അവസാനിച്ചതിന് പിന്നാലെ ബോളിവുഡ് ചിത്രം മണികര്‍ണ്ണികയ്‌ക്കെതിരെയും പ്രതിഷേധം. മണികർണിക - ദി ക്യൂൻ ഓഫ് ഝാൻസി എന്ന സിനിമയ്ക്ക് നേരെയാണ് എതിര്‍പ്പുമായി രംഗത്തുവന്നത്.

രാജസ്ഥാനിലാണ് ചിത്രീകരണത്തെ തടസ്സപ്പെടുത്തിയ പ്രതിഷേധമുണ്ടായത്. ചിത്രത്തില്‍ ഝാൻസി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞത്. ഝാൻസി റാണിയും ബ്രീട്ടീഷുകാരനും തമ്മിൽ പ്രണയിക്കുന്നതായി സിനിമയിൽ ഉണ്ടെന്നും ചരിത്രം വളച്ചൊടിക്കുകയാണെന്നും ബ്രാഹ്മണ സഭ പ്രസിഡന്റ് സുരേഷ് മിശ്ര വ്യക്തമാക്കി.

സിനിമയുടെ ചിത്രീകരണം തടയണമെന്ന് ബ്രാഹ്മണ സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും റാണി ലക്ഷ്മി ഭായി പ്രണയിക്കുന്ന ഗാനം ചിത്രത്തിലുണ്ടെന്നും ഈ സീന്‍ നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതിനിടെ, രജപുത് കര്‍ണ്ണി സേന ദേശീയ പ്രസിഡന്റ് മഹിപാല്‍ മക്രാന ബ്രാഹ്മണ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. റാണിയുടെ വേഷം ചെയ്യുന്ന കങ്കണാ റണാവത്തിനെതിരേയും മണികർണിക സേന രംഗത്തുവന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കുല്‍‌ഭൂഷണ്‍ ജാദവിനു മേല്‍ പാകിസ്ഥാന്‍ തീവ്രവാദ കുറ്റം ചുമത്തി; വാര്‍ത്ത പുറത്തുവിട്ടത് പാക് പത്രം

പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു മേൽ പാക് സര്‍ക്കാര്‍ ...

news

കാമുകനെ കാണാനെത്തിയ 23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി

23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ...

news

മക്കളുടെ വഴക്ക് പരിഹരിക്കുന്നതിനിടെ അമ്മ മരിച്ചു; അന്വേഷണം ശക്തമാക്കി പൊലീസ്

മക്കളുടെ വഴക്ക് പരിഹരിക്കുന്നതിനിടെ തലയ്‌ക്ക് പരുക്കേറ്റ് മാതാവ് മരിച്ചു. തിരുവനന്തപുരം ...

news

ബിനോയ്ക്കെതിരായ ആരോപണത്തിൽ സഭയിൽ ഉള്ളവർക്ക് പങ്കില്ല, പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: പിണറായി വിജയൻ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് കേസ് വിഷയം ...

Widgets Magazine