ഹിന്ദുക്കള്‍ക്ക് പുതിയ സന്ദേശവുമായി കമൽഹാസൻ രംഗത്ത്

ഹിന്ദുക്കള്‍ക്ക് പുതിയ സന്ദേശവുമായി കമൽഹാസൻ രംഗത്ത്

 Kamal hassen , Tamil cinema , Hindu , കമൽഹാസൻ , ഹിന്ദു , കോടതി , കമൽ
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 16 നവം‌ബര്‍ 2017 (13:45 IST)
ഹിന്ദുക്കൾക്ക് ഒരു മുതിർന്ന സഹോദരന്റെ കടമയാണുള്ളതെന്ന് നടൻ കമൽഹാസൻ. രാജ്യത്ത് ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. മറ്റുള്ളവരെ അംഗീകരിക്കാനും അവരുടെ തെറ്റുകള്‍ ബോധ്യപ്പെട്ടാൽ തിരുത്തി കൊടുക്കാനും ഹിന്ദുക്കള്‍ തയ്യാറാകണമെന്നും കമല്‍ പറഞ്ഞു.

വലിയവരാണെന്ന് അവകാശപ്പെടുന്ന ഹിന്ദുക്കളുടെ ഹൃദയം വലുതായിരിക്കണം. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള അധികാരം രാജ്യത്തെ നിയമങ്ങള്‍ക്കും കോടതിക്കുമാണ്. കോടതികളെ അത് ചെയ്യാന്‍ അനുവദിക്കണമെന്നും തമിഴ് മാസിക അനന്ത വികേദനിലെഴുതിയ പംക്തിയിയില്‍ കമല്‍ വ്യക്തമാക്കി.

സാധാരണക്കാരുടെ മാർഗത്തില്‍ ജീവിക്കുന്ന തന്നെ കോടതിയിലേക്ക് വലിച്ചിഴയ്‌ക്കുന്നതില്‍ പരാതികളില്ല. ജനങ്ങള്‍ക്കായി പുറത്തിറക്കിയ ആപ്പില്‍ മാത്രം വിശ്വസിച്ച് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങില്ല. കൂടുതൽ നടപടികൾ വരാനിരിക്കുന്നതേയുള്ളൂവെന്നും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :