തമിഴ്‌നാട്ടിലും മദ്യനിരോധനം വരുമോ ?; പ്രതികരണവുമായി കമല്‍‌ഹാസന്‍ രംഗത്ത്

തമിഴ്‌നാട്ടിലും മദ്യനിരോധനം വരുമോ ?; പ്രതികരണവുമായി കമല്‍‌ഹാസന്‍ രംഗത്ത്

  kamal haasan , prohibition liquor , liquor policy in tamilnadu , kamal , മദ്യനിരോധനം , കമല്‍‌ഹാസന്‍ , മക്കള്‍ നീതി മയ്യം
ചെന്നൈ| jibin| Last Modified വ്യാഴം, 1 മാര്‍ച്ച് 2018 (14:45 IST)
തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍‌ഹാസന്‍. ഒറ്റയടിക്ക് മദ്യനിരോധനം കൊണ്ടുവരാന്‍ കഴിയില്ല. മാഫിയകളെ വളര്‍ത്താനും പതിവായി മദ്യപിക്കുന്നവരെ കൂടുതല്‍ അസ്വസ്തരാക്കാനും മാത്രമെ അങ്ങനെയൊരു തീരുമാനം സഹായിക്കുകയുള്ളൂവെന്നും കമല്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ പോസ്‌റ്റ് ഓഫീസുകള്‍ തിരഞ്ഞു നടക്കേണ്ട സാഹചര്യവും മദ്യശാലകള്‍ തിരയേണ്ടാത്ത സാഹചര്യവുമാണുള്ളത്. സ്‌കൂളുകള്‍ക്ക് സമീപം മദ്യശാലകള്‍ തുറക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും കമല്‍ പറഞ്ഞു.

സമ്പൂര്‍ണ്ണ മദ്യനിരോധനമല്ല വേണ്ടത്. ഉപഭോഗം കുറച്ചു കൊണ്ടുവരുകയാ‍ണ് ചെയ്യേണ്ടത്. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ്ണ മദ്യനിരോധനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് തന്റെ പാര്‍ട്ടിയുടെ പ്രധാന നയമെന്നും കമല്‍ പറഞ്ഞു.

സംസ്ഥാനത്ത് മദ്യശാലകള്‍ വ്യാപകമാക്കണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :