ആരോപണങ്ങള്‍ ശക്തം; കമല്‍ഹാസന്‍ രാഷ്ട്രീയ പ്രഖ്യാപന വേദി മാറ്റി - ആരാധകര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിവരം

ചെന്നൈ, ബുധന്‍, 7 ഫെബ്രുവരി 2018 (10:32 IST)

 Kamal Haasan , Chennai , kamal , politics , എപിജെ അബ്ദുള്‍ കലാം , കമല്‍ഹാസന്‍ , കലാം , പാര്‍ട്ടി

രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കാനൊരുങ്ങുന്ന നടന്‍ കമല്‍ഹാസനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ നാടായ രാമേശ്വരത്തെ വീട്ടില്‍ വെച്ച് പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള തീരുമാനം കമല്‍ പിന്‍‌വലിച്ചതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

കലാമിന്റെ പേരും വീടും കമല്‍ഹാസന്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്ന വിവിധ കക്ഷികളുടെ ആരോപണം ശക്തമായതോടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രഖ്യാപന വേദി മാറ്റിയത്. വേദി മാറ്റിയെങ്കിലും കലാമിന്റെ വസതിയും സ്മാരകവും അദ്ദേഹം സന്ദര്‍ശിക്കും.

അതേസമയം, ഫെബ്രുവരി 21ന് മധുരയില്‍ വെച്ച് കമലിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും. അന്നു തന്നെ സംസാഥാന പര്യടനവും ആരംഭിക്കും. ആരാധകരോട് പര്യടനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എന്നാണ് വിവാഹമെന്ന് യുവതി; ചോദ്യം ചെയ്യലില്‍ കുപിതനായ യുവാവ് ഗര്‍ഭിണിയെ കഴുത്തു ഞെരിച്ചു കൊന്നു

വിവാഹം എന്നാണെന്ന് അന്വേഷിച്ച ഗര്‍ഭിണിയെ യുവാവു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ...

news

ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചു; യുപിയില്‍ 46 പേർക്ക് എച്ച്ഐവി ബാധ

ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചതിനെ തുടർന്ന് 46 പേർക്ക് എച്ച്ഐവി ബാധ. ഉത്തർപ്രദേശിലെ ...

news

ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പക​ൻ മൂ​ത്രം ക​ല​ർ​ത്തി​യ ജ്യൂ​സ് കു​ടി​പ്പി​ച്ചു

ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പക​ൻ മൂ​ത്രം ക​ല​ർ​ത്തി​യ ജ്യൂ​സ് കു​ടി​പ്പി​ച്ചു. ...

news

ദിലീപിന് ദൃശ്യങ്ങള്‍ ലഭിക്കുമോ ?; ഹര്‍ജിയില്‍ വിധി ഇന്ന് - നടിയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ...

Widgets Magazine