ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ ഹ​ർ​ജി വീ​ണ്ടും ത​ള്ളി; അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​വി​ല്ലെന്ന് സുപ്രീംകോടതി

തടവുശിക്ഷ റദ്ദാക്കണമെന്ന ജസ്റ്റിസ് കർണന്റെ ഹർജി നിലനിൽക്കില്ല: സുപ്രീംകോടതി

  Justice karnan , CS karnan , Supreme Court , സിഎസ്​ കർണൻ , സു​പ്രീംകോ​ട​തി , ഹ​ർ​ജി , ജ​സ്റ്റീ​സ് ക​ർ​ണ​ന്‍
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 19 മെയ് 2017 (21:02 IST)
കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ പുന:പരിശോധിക്കണമെന്ന്​ ആവശ്യ​​പ്പെട്ട്​ ജസ്​റ്റിസ്​ നൽകിയ ഹര്‍ജി ഫയലിൽ സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി.

ഹ​ർ​ജി പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് സു​പ്രീംകോ​ട​തി ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ അ​ഭി​ഭാ​ഷ​ക​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. ജ​സ്റ്റീ​സ് ക​ർ​ണ​ന്‍റെ അ​പേ​ക്ഷ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ക​ർ​ണ​നെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും സു​പ്രീംകോ​ട​തി വ്യ​ക്ത​മാ​ക്കി. മെയ്​ ഒമ്പതിനാണ്​​ സുപ്രീംകോടതി​ കർണന്​ ആറുമാസത്തെ തടവ്​ ശിക്ഷ വിധിച്ചത്​.

നേരത്തെ, കർണന്റെ പുനഃപരിശോധനാ ഹർജി ഉടൻ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീംകോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയും അതിനു മുതിർന്നാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് കർശന മുന്നറിയിപ്പും നൽകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :