ജഡ്ജിമാരെ സ്വയം നിയമിക്കുന്നതുകൊണ്ട് ജുഡീഷ്യറി ശക്തമാകും: സുപ്രീം കോടതി

ന്യൂഡല്‍ഹി| vishnu| Last Modified വ്യാഴം, 24 ജൂലൈ 2014 (17:30 IST)
ജഡ്ജിമാരെ സ്വന്തം നിലയ്ക്ക് നിയമിക്കുന്നത് കൊണ്ട് ജുഡീഷ്യറി ശക്തമാകുമെന്ന കാഴ്ച്ചപ്പാടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ. ദേശീയ നികുതി ട്രിബ്യൂണല്‍ നിയമവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

വിഷയത്തില്‍ സുപ്രീം കോടതിയുടെ തീരുമാനം ഉറ്റുനോക്കുന്നതായി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. സോളിസിറ്റര്‍ ജനറലില്‍ നിന്ന് ഇങ്ങനെ കേട്ടതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ കോടതി, ജഡ്ജിമാര്‍ക്ക് എല്ലാ വിഷയങ്ങളിലും വൈദഗ്ധ്യം ഉണ്ടാകണമെന്നില്ലെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സര്‍ക്കാര്‍ ട്രിബ്യൂണലുകളും കമ്മീഷനുകളും കോടതിയെയാണ് സമീപിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :