ഓംപുരിയുടെ ഓർമയിൽ വിതുമ്പി ജോയ് മാത്യു

വെള്ളി, 6 ജനുവരി 2017 (11:15 IST)

Widgets Magazine

ഇന്ത്യന്‍ കണ്ട മഹാനടന്മാരിലൊരാളാണ് ഓംപുരി. വളരെ ഗൗരക്കാരനായി അഭിനയിക്കുന്ന ഇദ്ദേഹം സരസമായി സംസാരിക്കുന്ന സംസാരിക്കുന്ന ഒരാളാണ്. ഇന്ത്യയിലെ മിക്ക ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഓംപുരി നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഓംപുരിയുടെ ഓർമയിൽ സിനിമാ ലോകം വിതുമ്പി.
 
നടനും സംവിധായകനുമായി ജോയ് മാത്യുവും അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെയ്ക്കുന്നു. ''ചോക്ലേറ്റ് മുഖങ്ങൾ അടക്കിവാണിരുന്ന ഹിന്ദി സിനിമയിലേക്ക് വസൂരിക്കല നിറഞ്ഞ മുഖവും പരുക്കൻ ശബ്ദവുമായി ജീവിത യാഥാർത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നവീന ഭാവുകത്വമുള്ള ചലച്ചിത്രങ്ങളിലൂടെ സൗന്ദര്യമല്ല അഭിനയമെന്നും മറിച്ച് അഭിനയമാണ് സൗന്ദര്യം എന്ന് പ്രേക്ഷകരെ ഓർമിപ്പിച്ച ഓംപുരി''. 
 
എന്റെ "ആക്രോശി"ലെയും "അർദ്ധസത്യ " തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ നമ്മളെ അബരപ്പിച്ച അതേ മനുഷ്യൻ എന്റെ മുംബൈ ജീവിതകാലത്ത് ഞാൻ ജോലി ചെയ്തിരുന്ന ജെയ്‌ക്കോ ബുക്സിൽ ഒരു മോപ്പഡിൽ വന്ന് മികച്ച പുസ്തകങ്ങൾ ഓർഡർ ചെയ്ത വരുത്തി വാങ്ങിയിരുന്ന ഓർമ്മ എന്റെ മനസ്സിലിപ്പോഴും കെടാതെ നിൽക്കുന്നു . ഓംപുരി എന്ന അഭിനയ പ്രതിഭയുടെ മുന്പിൽ എന്റെ പ്രണാമം. - ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

''ഞങ്ങൾ വന്നത് അമ്മയ്ക്ക് വേണ്ടിയാണ്, അത് ചിന്നമ്മയോട് പ‌റയുക'' - ശശികലയെ വെട്ടിലാക്കി പാർട്ടി പ്രവർത്തകർ

അമ്മയ്ക്ക് പകരമാകില്ല ചിന്നമ്മയെന്ന ജനങ്ങൾ ആവ‌ർത്തിച്ച് പറയുന്നു. ജയലളിത മത്സരിച്ചിരുന്ന ...

news

ആർഭാട ഭക്ഷണവും ആഡംബരവുമില്ല; ഐറിഷും ഹിതയും നിങ്ങളെ വിളിയ്ക്കുന്നു, പ്രകൃതിയെ സാക്ഷി നിർത്തി നടത്തുന്ന വിവാഹത്തിന്

പ്രണയിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കാൻ പറ്റുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. എല്ലാം ...

news

പ്രശസ്ത നടൻ ഓംപുരി അന്തരിച്ചു; വിടവാങ്ങിയത് എഴുപതുകളിലെ സമാന്തര സിനിമയുടെ മുഖം

വിഖ്യാത ബോളിവുഡ് നടന്‍ ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ ...

news

മണിയാശാൻ പറഞ്ഞത് കേട്ട് സദസ്സ് അന്താളിച്ചിരുന്നുപോയി!

തൊടുപുഴയിൽ റവന്യു ജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം എം മണിയുടെ ...

Widgets Magazine