വരുന്നു രാജ്യത്ത് 1.17 കോടി തൊഴിലവസരങ്ങള്‍ കൂടി

മുംബൈ| VISHNU N L| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (15:34 IST)
രാജ്യത്ത്
2022ഓടെ 1.17 കോടി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോജിസ്റ്റിക്സ് മേഖലയിലായിരിക്കും ഇത്രയും തൊഴിലവസരങ്ങള്‍ ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ 1.67 കോടി പേരാണ് ഈ മേഖലയില്‍ ജോലിചെയ്യുന്നത്.

ചരക്ക് നീക്കം, ഗതാഗതം, സംഭരണം, പാക്കിങ് തുടങ്ങിയ മേഖലകളിലാണ് ഇത്രയും തൊഴിലാളികളെ ആവശ്യമായി വരിക. നാഷണല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടിലാണ് തൊഴില്‍ സാധ്യതയുടെ വര്‍ധനവ് പ്രവചിച്ചിരിക്കുന്നത്. ലോജിസ്റ്റിക് മേഖലയിലുണ്ടായിരിക്കുന്ന വര്‍ധനവാണ് ഇത്രയും തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നത്.

ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ച, ഉപഭോക്താക്കളുടെ വരുമാന വര്‍ധന, വിദേശ നിക്ഷേപ സാധ്യത തുടങ്ങിയവയാകും ലോജിസ്റ്റിക്‌സ് മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമാകുക. എന്നാല്‍
മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂര്‍, സൂറത്ത് തുടങ്ങിയ നഗരങ്ങളിലാകും വളര്‍ച്ചാ സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ട് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :