കരിക്ക് ചെത്തിക്കൊടുക്കാന്‍ തയ്യാറാണോ? ശമ്പളം മുപ്പത്തിരണ്ടായിരം രൂപ!

ഇളനീര്‍, കരിക്ക്, ചെന്നൈ, Ilaneer, Coconut Water, Chennai
ചെന്നൈ| Last Modified വെള്ളി, 15 മാര്‍ച്ച് 2019 (18:43 IST)
തൊഴില്‍‌രഹിതരായവരുടെ കഥകള്‍ക്ക് ഏറെ പ്രിയമുണ്ടായിരുന്ന ഒരു കാലമുണ്ട് മലയാളം - തമിഴ് സിനിമാ ഇന്‍ഡസ്ട്രിക്ക്. അത്തരം കഥകള്‍ പറഞ്ഞ എത്രയോ സിനിമകള്‍ വന്‍ ഹിറ്റുകളായി.

എന്നാല്‍ ഇപ്പോള്‍ തൊഴില്‍ രഹിതരുടെ കഥകള്‍ക്ക് വലിയ ഡിമാന്‍ഡില്ല. കാരണം, തൊഴില്‍ രഹിതരുടെ എണ്ണം വളരെവളരെ കുറഞ്ഞിരിക്കുന്നു എന്നതുതന്നെ. മനസുകൊണ്ട് തയ്യാറാണെങ്കില്‍ എത്രയോ ജോലികളാണ് ചുറ്റും എന്നതാണ് സ്ഥിതി. മിഥ്യാഭിമാനബോധം ഭരിക്കുന്ന മനസില്ലെങ്കില്‍ ആര്‍ക്കും എവിടെയും ജോലി ഉറപ്പ്.

കരിക്ക് ചെത്തിക്കൊടുക്കുന്ന ജോലി ചെയ്യാന്‍ തയ്യാറാണോ? ആണെങ്കില്‍ മാസം 32000 രൂപയാണ് ശമ്പളം. ചെന്നൈയിലാണ് ഓഫര്‍. വഴിയരുകില്‍ കൂട്ടിയിട്ടിരിക്കുന്ന ഇളനീര്‍ ചെത്തി ഉപഭോക്താക്കള്‍ക്ക് കൊടുക്കുക എന്നതാണ് ജോലി. എന്തായാലും ഈ പരസ്യം ദിനതന്തി എന്ന തമിഴ് പത്രത്തിലാണ് വന്നത്.

പരസ്യം കണ്ട് അതില്‍ കൊടുത്തിരിക്കുന്ന നമ്പരിലേക്ക് വിളിച്ചപ്പോള്‍ സംഗതി സത്യമാണ്. ചെന്നൈയിലെ ആള്‍‌വാര്‍പ്പേട്ടൈയിലാണ് ഈ ജോലിക്ക് ആളെ ആവശ്യമുള്ളത്. 22000 രൂപ മുതല്‍ 32000 രൂപ വരെയാണ് ഓഫര്‍ ചെയ്തിരിക്കുന്നത്.

ജീവിക്കാന്‍ തന്‍റേടമുണ്ടെങ്കില്‍ ജോലിക്ക് ഒരു പഞ്ഞവുമില്ല എന്നുസാരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :