ജിഗിഷ ഘോഷ്​ കൊലപാതകക്കേസ്​: രണ്ട് പ്രതികൾക്ക്​ വധശിക്ഷ; ഒരാള്‍ക്ക് ജീവപര്യന്ത്യം

ഐ ടി ജീവനക്കാരിയായ ജിഗിഷ ഘോഷ കൊലപാതക കേസിൽ രണ്ട്​ പ്രതികള്‍ക്ക്​ വധശിക്ഷ.

newdelhi, jigisha ghosh, murder, police, court ന്യൂഡൽഹി, ജിഗിഷ ഘോഷ്, കൊലപാതകം, പൊലീസ്, കോടതി
ന്യൂഡൽഹി| സജിത്ത്| Last Updated: തിങ്കള്‍, 22 ഓഗസ്റ്റ് 2016 (12:44 IST)
ഐ ടി ജീവനക്കാരിയായ ജിഗിഷ ഘോഷ കൊലപാതക കേസിൽ രണ്ട്​ പ്രതികള്‍ക്ക്​ വധശിക്ഷ. മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും കോടതി വിധിച്ചു. 2009 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജോലി കഴിഞ്ഞ് സൗത്ത് ഡൽഹിയിലെ താമസ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ജിഗിഷയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ മൃതദേഹം ഹരിയാനയിലെ സുർജ്​കുന്ദിൽ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അ​ന്വേഷണത്തിലാണ് ​പ്രതികൾ ജിഗിഷയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോവുകയും സ്വർണവും മൊബൈൽ ഫോണും എടിഎം പിൻ നമ്പറും തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയും ചെയ്തുയെന്ന് തെളിഞ്ഞത്.

പ്രതികള്‍ ജിഗിഷ​യുടെ എ ടി എം കാർഡ്​ ഉപയോഗിച്ച്​ പണം പിൻവലിച്ചിരുന്നു. ഇതാണ് പ്രതികളെ പിടികൂടാന്‍ പൊലീസിന്​ സഹായകമായത്​. കൂടാതെ പ്രതികളിൽ ഒരാളുടെ കയ്യിലെ പച്ചകുത്തിയ അടയാളം ഉണ്ടായിരുന്നു. ഇത് സി സി ടി വിയിൽ പതിഞ്ഞതും ഇവരെ പെട്ടെന്ന് ക​ണ്ടെത്താൻ പൊലീസിനെ സഹായിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :