കോൺഗ്രസ് എംഎൽഎയെ ജയ്‌ ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ബിജെപി മന്ത്രി !

Last Modified വെള്ളി, 26 ജൂലൈ 2019 (18:37 IST)
റാഞ്ചി: കോൺഗ്രസ് എംഎൽഎയെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ജാർഗണ്ഡിലെ നഗരവികസാൻ മന്ത്രി സിപി സിംഗ്. ഇമ്രാൻ അൻസാരിയെയാണ് ജയ് ശ്രീറാം വിളിക്കാൻ മന്ത്രി നിർബന്ധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

നിയമസഭക്ക് പുറത്ത് മാധ്യമപ്രവർത്തകരുടെ സാനിധ്യത്തിലായിരുന്നു മന്ത്രിയുടെ ഈ പ്രവർത്തി. ഒരു തവണ ഇമ്രാൻ ഭായ് ജയ് ശ്രീറാം എന്ന് വിളിക്കണം എന്ന് കോൺഗ്രസ് എംഎൽഎയുടെ കൈപിടിച്ച് ഉയർത്തിക്കൊണ്ട് സിപി ‌സിംഗ് പറയുകയായിരുന്നു. ഇമ്രാന്റെ പൂർവികർ രാമന്റെ ആളൂകൾ ആയിരുന്നു എന്നും ബാബറിന്റെ ആളുകൾ ആയിരുന്നില്ല എന്നും പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രവർത്തി.

തുടർന്ന് ഇരുവരും തമ്മിൽ ചെറിയ തർക്കം തന്നെ ഉണ്ടായി. താങ്കൾക്ക് എന്നെ ഭീഷണിപ്പെടൂത്താൻ സാധിക്കില്ല എന്നായിരുന്നു സംഭവത്തിൽ കോൺഗ്രസ് എഎൽഎയുടെ പ്രതികരണം. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കരുത് എന്നും ഇമ്രാൻ അൻസാരി മന്ത്രിയെ ഓർമ്മിപ്പിച്ചു. എന്നാൽ താങ്കളുടെ മുൻഗാമികൾ രാമനിലാണ് വിശ്വസിച്ചിരുന്നത് എന്ന് സി‌പി സിംഗ് വീണ്ടും ആവർത്തിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :