ജയലളിതയുടെ മരണം ഇന്ത്യൻ രാഷ്ട്രീയത്തിനു തീരാനഷ്ടമെന്ന് പ്രധാനമന്ത്രി

അമ്മയുടെ മണത്തിൽ അനുശോചനവുമായി നേതാക്കൾ

Jayalalitha , jaya , Tamil Nadu CM , Appolo hospital , death , recovery , അപ്പോളോ ആശുപത്രി , ജയലളിത , ജയലളിത മരിച്ചു നിരോധനാജ്‌ഞ, ട്രെയിന്‍ , മെഡിക്കല്‍ ബുള്ളറ്റിന്‍ , റിച്ചാർഡ് ബെയ്‍ലി  , മരണവാർത്ത
ചെന്നൈ| jibin| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (02:31 IST)
ഇന്ത്യൻ രാഷ്ട്രീയത്തിനു തീരാനഷ്ടമാണ് ജയലളിതയുടെ നിര്യാണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രാർഥന തമിഴ്നാട്ടിലെ ജനങ്ങൾക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനകീയനേതാവിനെയാണു നഷ്ടമായതെന്നു രാഷ്ട്രപതി പ്രണബ് മുഖർജിയും വ്യക്തമാക്കി. നിരവധി നേതാക്കൾ ജയയുടെ മരണത്തിൽ അനുശോചനം അർപ്പിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ജയലളിതയുടെ മരണത്തിൽ അനുശോചനമറിയിച്ചു. തമിഴ്‌നാടിനു മാതൃസ്പർശമാണു നഷ്ടമായതെന്നു കേരള ഗവർണർ ജസ്റ്റിസ് പി സദാശിവം പറഞ്ഞു.

കേരളത്തോടു മമത പുലർത്തിയ നേതാവായിരുന്നു ജയലളിതയെന്നും ഇന്ത്യ കണ്ട അസാധാരണ പ്രതിഭയാണ് വിടവാങ്ങിയതെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ അറിയിച്ചു. അതേസമയം, ജയലളിതയുടെ സംസ്‌കാരം നടക്കുമെന്നതിനാൽ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ ചെന്നൈയിൽ എത്തും.

ജയലളിതയ്‌ക്ക് പിൻഗാമിയായി ഒ പനീർസെൽവം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. തിങ്കളാഴ്‌ച രാത്രിയോടെ എംഎൽഎമാരുടെ യോഗം ചേരുകയും പനീർ സെൽവത്തിനെ അമ്മയുടെ പിൻഗാമിയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ ജയലളിതയുടെ നില അതീവ ഗുരുതരമാകുകയും 11.30 ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ജയലളിതയുടെ മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :