ചെന്നൈ സ്‌തംഭിച്ചു; മൊബൈല്‍ നെറ്റ്‌വര്‍ക്കില്ല, ബസുകള്‍ സര്‍വീസ് നിര്‍ത്തി - ജനം പരക്കം പായുന്നു

ജനം പരക്കം പായുന്നു; ചെന്നൈയില്‍ ഭീകരാന്തരീക്ഷം ഉടലെടുക്കുന്നു

 Jayalalitha , jaya , Tamil Nadu CM , Appolo hospital , death , recovery , അപ്പോളോ ആശുപത്രി , ജയലളിത , നിരോധനാജ്‌ഞ, ട്രെയിന്‍ , മെഡിക്കല്‍ ബുള്ളറ്റിന്‍ , റിച്ചാർഡ് ബെയ്‍ലി
ചെന്നൈ| jibin| Last Updated: തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (18:34 IST)
ഹൃദയാഘാതത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന തമിഴ്‌നാട്
മുഖ്യമന്ത്രി ജെ (68) അന്തരിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചെന്നൈ നഗരം സ്‌തംഭിക്കുന്നു. റോഡുകള്‍ എല്ലാം ബാരിക്കേഡുകള്‍ വച്ച് ബ്ലോക്ക് ചെയ്‌തു. ആശുപത്രിയിലേക്കും നഗരത്തിലേക്കും എത്തുന വാഹനങ്ങള്‍ പൊലീസ് തടയുകയാണ്.

ആശുപത്രി പരിസരത്ത് പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും അലമുറയിട്ട് കരയുകയാണ്. കൂടുതല്‍ ആളുകള്‍ ആശുപത്രി ലക്ഷ്യമാക്കി എത്തുകയാണ്. പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ് സാഹചര്യങ്ങള്‍ നീങ്ങുന്നത്. ഏതു സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരിക്കാനാണ് ഡിജിപി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നഗരത്തിലെ റോഡുകള്‍ എഐഡിഎംകെ പ്രവര്‍ത്തകര്‍ പിടിച്ചെടുക്കുന്ന സാഹചര്യമാണുള്ളത്.
കടകള്‍ എല്ലാം അടച്ചു കഴിഞ്ഞു. തുറന്നിരിക്കുന്ന കടകള്‍ എല്ലാം അടയ്‌ക്കുന്ന തിരക്കിലാണ്.
നഗരത്തിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തി കൊണ്ടിരിക്കുകയാണ്. മിക്ക ഓഫീസുകളും നാലുമണിയോടെ അടച്ചു കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :