ജയലളിതയുടെ ആരോഗ്യനില; പുതിയ വെളിപ്പെടുത്തലുമായി ഗവര്‍ണര്‍ രംഗത്ത്

ജയലളിത ശ്വസിക്കുന്നത് കൃത്രിമ ശ്വസന സഹായി ഉപയോഗിച്ച്; പുതിയ വെളിപ്പെടുത്തലുമായി ഗവര്‍ണര്‍ രംഗത്ത്

  jayalalitha , tamilnadu CM , apollo hospital , CH vidhyasagar , Amma , ജയലളിത , തമിഴ്‌‌നാട് മുഖ്യമന്ത്രി , ആശുപത്രി , അപ്പോളോ ആശുപത്രി
ചെന്നൈ| jibin| Last Modified ശനി, 22 ഒക്‌ടോബര്‍ 2016 (19:16 IST)
ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന തമിഴ്‌‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വളരെയധികം മെച്ചപ്പെട്ടുവെന്ന് ഗവർണർ സിഎച്ച് വിദ്യാസാഗർ റാവു. മുഖ്യമന്ത്രി നേരില്‍ കാണാന്‍ സാധിച്ചുവെന്നും ആരോഗ്യനിലയില്‍ മാറ്റം വന്നുവെന്നും രാജ്‌ഭവനിൽ നിന്നുള്ള വാർത്താക്കുറിപ്പിലൂടെ ഗവർണർ അറിയിച്ചു.

അപ്പോളോ ആശുപത്രി ചെയർമാൻ ഡോ പ്രതാപ് സി റെഡ്ഡി ജയലളിതയുടെ ആരോഗ്യനിലയും നിലവിലെ ചികിത്സയും സംബന്ധിച്ച് ഗവർണറെ ധരിപ്പിച്ചു. രണ്ടാം തവണയാണ് ഗവർണർ‌ ആശുപത്രിയിലെത്തി ജയലളിതയുടെ ആരോഗ്യനിലയില്‍ അന്വേഷണം നടത്തുന്നത്.

നേരത്തെ ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കർ എം തമ്പിദുരൈ, ധനമന്ത്രി ഒ പനീർസെൽവം, ചീഫ് സെക്രട്ടറി പി രാമമോഹന റാവു, കേന്ദ്രമന്ത്രി വൈഎസ് ചൗധരി തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. അതേസമയം, കൃത്രിമ ശ്വസന സഹായി ഉപയോഗിക്കുന്നത് തുടരുകയാണ്. ചികിത്സയോട് ജയലളിതയുടെ ശരീരം നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :