അമ്മ കാന്റീന്‍ സംസ്ഥാന വ്യാപകമാക്കും; ജയലളിത ചുമതലയേറ്റു

ജയലളിത , എഐഎഡിഎംകെ , തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ| jibin| Last Modified ഞായര്‍, 24 മെയ് 2015 (17:46 IST)
എഐഎഡിഎംകെ ജനറൽ സെക്രട്ടറി തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഫോർട്ട് സെന്റ് ജോർജിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ സെക്രട്ടേറിയേറ്റിലെത്തിയ ജയലളിതയെ പാർട്ടി അംഗങ്ങളും ഉദ്യോഗസ്ഥരും അഭിനന്ദിച്ചു. രു മണിക്കൂറോളമാണ് അവർ ഓഫീസ് മുറിയിൽ ചിലവഴിച്ചത്.

അമ്മ കാന്റീനിന്റെ ശൃംഖല സംസ്ഥാന വ്യാപകമായി നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചതായും പൊലീസ് ഹെഡ്ക്വാർട്ടേഴ്സുകളും പുതിയ വാഹനങ്ങളും അനുവദിക്കുമെന്നും ജയലളിത അറിയിച്ചു. അനധികൃത സ്വത്ത്സമ്പാദന കേസില്‍ കുറ്റവിമുക്തയായി തിരിച്ചെത്തിയതിനെ തുടര്‍ന്ന് അഞ്ചാം തവണയാണ് തമിഴ്നാറ്ടിന്റെ മുഖ്യമന്ത്രിയായി ജയലളിത എത്തുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന എഐഎഡിഎംകെ എംഎല്‍എമാരുടെ യോഗം ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.
ഇതോടെയാണ് ഏഴുമാസങ്ങള്‍ക്കുശേഷം വീണ്ടും ജയലളിത മുഖ്യമന്ത്രിയാകുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഒ പനീര്‍ശെല്‍വം രാജിവെച്ചിരുന്നു. ഇതോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത തിരിച്ചുവരാന്‍ വഴിയൊരുങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :