ജയലളിത കിടക്കയില്‍ എഴുന്നേറ്റിരുന്നു; ബോധം പൂര്‍ണമായും വീണ്ടെടുത്തു; സംസാരിക്കാന്‍ കുറച്ചു ദിവസം കൂടി കഴിയേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍

ജയലളിത കിടക്കയില്‍ എഴുന്നേറ്റിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍

ചെന്നൈ| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (16:07 IST)
അസുഖബാധിതയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബോധം പൂര്‍ണമായും വീണ്ടെടുത്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ബോധം വീണ്ടെടുത്ത ജയലളിത കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍ തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.
അതേസമയം, ചികിത്സ കുറച്ചു ദിവസങ്ങള്‍ കൂടി തുടരേണ്ടിവരും. കൃത്രിമശ്വാസം നല്കുന്നതിനുള്ള ട്യൂബ് മാറ്റിയിട്ടില്ല. ഇത് മാറ്റിയാല്‍ മാത്രമേ സംസാരിക്കാന്‍ കഴിയൂവെന്നും ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.

ശ്വാസകോശ അണുബാധയെ തുടർന്ന്​ ജയലളിത മൂന്നാഴ്​ചയിലേറെയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്​. പനിയും നിര്‍ജ്ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട്, ശ്വാസകോശ അണുബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :