ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കൃഷ്ണപ്രിയ; തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്ന് ഡിഎംകെ

ചെന്നൈ, ബുധന്‍, 20 ഡിസം‌ബര്‍ 2017 (17:59 IST)

Widgets Magazine
jayalalitha , jayalalitha death , Appolo hospital , sasikala , ജെ ജയലളിത , ദൃശ്യങ്ങൾ , പി വെട്രിവേൽ , ഡിഎംകെ

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ആശുപത്രിയിൽ കഴിയുന്ന വീഡിയോ പുറത്തുവിട്ടത് ശശികലയെന്ന് കൃഷ്ണപ്രിയ. ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍, ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും ശശികലയുടെ സഹോദര പുത്രിയായ കൃഷ്ണപ്രിയ ആവശ്യപ്പെട്ടു.

ദിനകരപക്ഷത്തെ എംഎല്‍എ ആണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഇത് അന്വേഷിക്കണമെന്നും കൃഷ്ണപ്രിയ ആവശ്യപ്പെട്ടു.

അതേസമയം, വീഡിയോ പുറത്തുവിട്ട നടപടി ചട്ടലംഘനമാണെന്ന് വിലയിരുത്തിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പി വെട്രിവേല്‍ എംഎല്‍എക്കെതിരെ കേസെടുത്തു. ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.

അതിനിടെ ദൃശ്യങ്ങൾ പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും. ഡിഎംകെ നേതാവും എംപിയുമായ ടികെഎസ്. ഇളൻഗോപനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോള്‍ പരസഹായമില്ലാതെ ജ്യൂസ് കുടിക്കുകയും ടിവി കാണുകയും ചെയ്യുന്ന ജയലളിതയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അമ്മയെ പരിചരിച്ചില്ല; യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

അമ്മയെ പരിചരിക്കുന്നില്ല എന്ന കാരണത്താല്‍ യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊല്ലാന്‍ ...

news

യുവതിയെ വളര്‍ത്തുനായ്ക്കല്‍ കടിച്ചുകൊന്ന് നെഞ്ചുംകൂട് ഭക്ഷിച്ചു; പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

യുവതിയെ വളര്‍ത്തുനായ്ക്കല്‍ കടിച്ചുകൊന്ന് നെഞ്ചുംകൂട് ഭക്ഷിച്ചു. അമേരിക്കന്‍ സ്വദേശിനി ...

news

പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ പരാതി

പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെതിരെ പരാതി നല്‍കിയതിന് ...

news

പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത പൊലീസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്: അഡ്വ. ജയശങ്കർ

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള സർക്കാർ നടപടിയെ ചോദ്യം ...

Widgets Magazine