അമ്മ ഇല്ലെങ്കില്‍ എന്തും നടക്കും; ശശികലയെ ചിന്നമ്മയെന്ന് വിളിക്കില്ല - ചടങ്ങില്‍ കൂട്ടത്തല്ല്

ശശികലയുടെ പെരില്‍ കൂട്ടത്തല്ല്; ബാനറുകൾ കത്തിച്ചു - എഐഎഡിഎംകെയില്‍ പൊട്ടിത്തെറി!

 ശശികലയുടെ പെരില്‍ കൂട്ടത്തല്ല്; ബാനറുകൾ കത്തിച്ചു - എഐഎഡിഎംകെയില്‍ പൊട്ടിത്തെറി!
ചെന്നൈ| jibin| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2016 (17:38 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ ചിന്നമ്മ എന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ എഐഎഡിഎംകെ യോഗത്തില്‍ കൂട്ടത്തല്ല്. തിരുവണ്ണാമലയിലെ ആരണിയിൽ നടന്ന ജയലളിത അനുസ്മരണ യോഗത്തിലാണ് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്.

ശശികലയെ ചിന്നമ്മമ എന്ന് വിളിക്കാനാകില്ലെന്നും അതിന് തങ്ങളെ കിട്ടില്ലെന്നും ആക്രോശിച്ച് ഒരു വിഭാഗം പ്രവർത്തകർ രംഗത്തു വരുകയായിരുന്നു. എതിര്‍ വിഭാഗവും രംഗത്തെത്തിയതോടെ തമ്മിലടി രൂക്ഷമായി. അവസാനം ഒരു കൂട്ടം പ്രവവർത്തകർ ശശികലയുടെ ബാനറുകൾ കത്തിക്കുകയും ചെയ്‌തു.

മൂന്നു മന്ത്രിമാർ പങ്കെടുത്ത യോഗത്തില്‍ മന്ത്രി ആർപി ഉദയകുമാർ സംസാരിക്കവെ ചിന്നമ്മ എന്നാണ് ശശികലയെ അഭിസംബോധന ചെയ്‌തതാണ് സംഘര്‍ഷത്തിന് കാരണമായത്. പാർട്ടിയിലെ ഉന്നത നേതാക്കൾ ഭൂരിഭാഗവും അവരെ സന്ദർശിച്ച് പാർട്ടി നേതൃസ്‌ഥാനം ഏറ്റെടുക്കണം എന്ന് അഭ്യർഥിച്ചു കഴിഞ്ഞെങ്കിലും പാർട്ടി അണികൾക്കിടയിൽ ഇതു സംബന്ധിച്ച് അഭിപ്രായ വ്യത്യാസം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :