കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ വധിച്ചു

വീണ്ടും ഏറ്റുമുട്ടൽ: കാശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

Jammu Kashmir ,  Terror Attack ,  Terrorist ,  കശ്മീര്‍ ,  ജമ്മു കശ്മീര്‍ ,  ഭീകരാക്രമണം ,  മരണം
ശ്രീനഗര്‍| സജിത്ത്| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (08:39 IST)
ജമ്മു കാശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന വ്യക്തമാക്കി. ഹിസ്ബുൾ മുജാഹിദീൻ ഭീകരരെയാണ് വധിച്ചതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഭീകരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം കശ്മീരിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ഭീകരൻ കീഴടങ്ങി. ഞായറാഴ്ച രാവിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിനിടയിലാണ് സംഭവം. സൈന്യത്തിന്റെ പിടിയിലകപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു ഒരാള്‍ കീഴടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി.

ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സമീപത്തുള്ള വീട്ടിൽ കയറി ഒളിച്ച ഭീകരനെ സൈന്യം തന്ത്രപരമായി കീഴടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. അയാളെ കൊലപ്പെടുത്തില്ലെന്ന ഉറപ്പിനെ തുടർന്ന് ആ വീടിനു പുറത്തെത്തിയ ഇയാൾ, കൈവശമുണ്ടായിരുന്ന എകെ–47 തോക്ക് സൈനികര്‍ക്ക് കൈമാറിയതിനുശേഷം കീഴടങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :