ജെല്ലിക്കെട്ട് പ്രതിഷേധം: കൊക്ക കോളയും പെപ്‌സിയും വില്‍ക്കില്ലെന്ന് വ്യാപാരികള്‍ - പ്രതിഷേധം മറ്റ് ജില്ലകളിലേക്കും

കൊക്ക കോളയും പെപ്‌സിയും വില്‍ക്കില്ലെന്ന തീരുമാനവുമായി തമിഴ്‌നാട്

  Jallikattu Strike , Pepsi and coca cola , Theni district , Jallikattu , Marina beech , narendra modi , Tamilnadu , നരേന്ദ്ര മോദി , കേന്ദ്ര സര്‍ക്കാര്‍ , ജെല്ലിക്കെട്ട് , മറീന ബീച്ച് , വ്യാപാരികള്‍ , കോള
തേനി| jibin| Last Updated: വ്യാഴം, 19 ജനുവരി 2017 (17:19 IST)
ജെല്ലിക്കെട്ട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ സെല്‍‌വത്തെ അറിയിച്ചതോടെ തമിഴ്‌നാട്ടിലാകെ പ്രതിഷേധം ശക്തമാകുന്നു.

കേന്ദ്രസര്‍ക്കാറ്റിന്റെ ഭാഗത്തു നിന്നും ജെല്ലിക്കെട്ടിന് അനുകൂലമായ തീരുമാനമുണ്ടാകുന്നതുവരെ കൊക്ക കോളയും പെപ്‌സിയും വില്‍ക്കില്ലെന്ന് തേനിയിലെ വ്യാപാരികള്‍ വ്യക്തമാക്കി.

ചെന്നൈ മറീന ബീച്ചില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ചാണ് വില്‍ക്കേണ്ടെന്ന് വ്യാപാരികള്‍ തീരുമാനിച്ചത്. അതേസമയം, ഈ തീരുമാനം മറ്റ് ജില്ലകളിലെ വ്യാപാരികളും ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

വിദേശ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവും തമിഴ്‌നാട്ടില്‍ ശക്തമാകുകയാണ്. വ്യാപാരികളുടെ തീരുമാനത്തിന് ഉറച്ച പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ജെല്ലിക്കെട്ടിനായി സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റുകള്‍ വ്യാപകമായി.



ജെല്ലിക്കെട്ടിനായി ചെന്നൈയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സമരം നടക്കുന്ന മറീന ബീച്ചിലേക്ക് എത്തുന്നത്. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ബുധനാഴ്‌ചയും ഇന്നും മറീനയിലേക്ക് ഒഴുകിയെത്തിയത്. വിദ്യാര്‍ഥികള്‍ തുടക്കമിട്ട പ്രതിഷേധത്തിന് സിനിമാ താരങ്ങളടക്കമുള്ളവര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം കരുത്താര്‍ജിച്ചത്. ചെന്നൈ, മധുര, കോയമ്പത്തൂര്‍, രാമനാഥപുരം, തിരുനെല്‍‌വേലി, തിരുച്ചിറപ്പള്ളി, ശിവഗംഗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :