ലിബിയയില്‍ നിന്ന് നാലു ഇന്ത്യക്കാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയി

  ഐഎസ് ഐഎസ് , ലിബിയ , ഭീകരർ , ഇസ്ലാമിക് സ്‌റ്റേറ്റ് , ഇന്ത്യക്കാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയി
ട്രിപ്പോളി| jibin| Last Updated: വെള്ളി, 31 ജൂലൈ 2015 (12:37 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ലിബിയയിൽ നിന്ന് നാലു ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി. നാലു പേരും അധ്യാപകരാണെന്നാണ് സൂചനകൾ. വ്യാഴാഴ്ച്ച മുതൽ കാണാതായ നാലുപേരെയും തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്നാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഇവര്‍ ഭീകരരുടെ തടവിലാണെന്നാണ് ലഭിക്കുന്ന സൂചന.

രണ്ടുപേർ കർണാടകയിൽ നിന്നും രണ്ടു പേർ ഹൈദരബാദിൽ നിന്നുള്ളവരുമാണ്. നാലു പേരും സിർത്ത് സർവ്വകലാശാലയിലെ അധ്യാപകരാണെന്നാണ് വിവരങ്ങൾ. സംഭവം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധീനതയിലുള്ള പ്രദേശത്ത് നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

നാലു ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതായുള്ള വാര്‍ത്ത വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഐഎസ് ഭീകരർ ഇന്ത്യയിൽ ആക്രമണം നടത്താൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് ഇന്ത്യാക്കാരായവരെ തട്ടിക്കൊണ്ടു പോയത്.

നേരത്തെ, പാകിസ്ഥാനിലേയും അഫ്‌ഗാനിസ്ഥാനിലേയും ഐഎസ് ഐഎസ് ഭീകരരെ ഏകോപിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി തയാറാക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമം നടത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :