ഐ‌എസ്‌ഡി കോള്‍ നിരക്കുകള്‍ കുറയും

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (16:43 IST)
വിദേശത്തേക്കുള്ള കോള്‍ നിരക്കുകള്‍ കുറയാനുള്ള സാഹചര്യമൊരുങ്ങുന്നു. ഫോണ്‍ കോള്‍ അന്താരാഷ്ട്ര നെറ്റ്വര്‍ക്കിലേക്ക് മാറുമ്പോള്‍ ലോക്കല്‍ ഓപ്പറേറ്റര്‍ക്ക് നല്‍കേണ്ട തുക( അക്സസ് ഫീസ്‌) ഏകീകരിച്ച് ടെലികോം അതോറിറ്റി നടപടി സ്വീകരിച്ചതിനേ തുടര്‍ന്നാണ് ഐ‌എസ്‌ഡി നിരക്കുകള്‍ കുറയുന്നത്.

അക്സസ് ഫീസ്‌ കുറച്ചതൊടെ ഐഎസ്ഡി താരിഫ്‌ നിരക്കുകള്‍ കുറയ്ക്കാന്‍ ലോക്കല്‍ ഓപ്പറേറ്റര്‍മാര്‍ നിര്‍ബന്ധിതരാകും. വയര്‍ലെസ്‌ സര്‍വീസുകള്‍ക്ക്‌ 40 പൈസയും വയര്‍ലൈന്‍ സര്‍വീസിന് 1.20 രൂപയുമേ ഇനി ആക്സസ് ഫീസായി ഈടാക്കു.

അക്സസ് ഫീസ്‌ കുറച്ചതോടെ കാളിംഗ് കാര്‍ഡ്‌ കമ്പനികള്‍ക്ക് പ്രമുഖ രാജ്യങ്ങളിലേക്ക് ശരാശരി 2 മുതല്‍ 10 രൂപ വരെ മിനിറ്റിനു ഐഎസ്ഡി കോളുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് ട്രായ് കരുതുന്നു. നിലവില്‍ 8 മുതല്‍ 30 രൂപവരെയാണ് മിനിറ്റിനു ഈടാക്കുന്നത്.

അന്താരാഷ്ട്ര കോള്‍ ചെയ്യാന്‍ ട്രായ്‌ സ്വന്തമായി കാളിംഗ് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. ഇതോടെ ലോക്കല്‍ നെറ്റ് വര്‍ക്കിനെ ആശ്രയിക്കാതെ തന്നെ ട്രായുടെ കാര്‍ഡ് ഉപയോഗിച്ച് ഉപയോക്താവിന് അന്താരാഷ്ട്ര നെറ്റ് വര്‍ക്കിനെ ആശ്രയിക്കാന്‍ സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :