കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നല്‍കണം

മുംബൈ| Last Updated: ബുധന്‍, 8 ജൂലൈ 2015 (11:17 IST)
ഐപിഎല്‍ കോണ്‍ട്രാക്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കൊച്ചി ടസ്‌കേഴ്‌സിന്
ബിസിസിഐ
550 കോടി രൂപ നല്‍കണമെന്ന് ആട്രിബ്യൂഷന്‍ ഉത്തരവ്. എന്നാല്‍ തങ്ങള്‍ക്ക് പണം വേണ്ടെന്നും അടുത്ത ഐപിഎല്‍ സീസണില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നുമാണ് കൊച്ചി ടസ്‌കേഴ്‌സിന്റെ ആവശ്യം.


നിലവില്‍ ഐപിഎല്ലില്‍ എട്ട് ടീമുകളാണുള്ളത്. അതിനാല്‍ ഒരു ടീമിനെ കൂടി ഐപിഎല്ലില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐയ്ക്ക് താല്‍പര്യമില്ലെ.ആര്‍ബിട്രേഷന്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. 2011ലാണ്
കരാര്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് ടസ്‌കേഴ്‌സിന്റെ കോണ്‍ട്രാക്റ്റ് ബിസിസിഐ റദ്ദാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :