ഐഫോണിനും ലാപ്‌ടോപ്പിനും 60,000 രൂപ കൊടുത്തു; സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക്‌ ലഭിച്ചത്‌ സിമന്റ് കട്ട

ഐഫോണ്‍ ലാപ്‌ടോപ്പും,സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍,ബംഗളൂരു
ബംഗളൂരു| rahul balan| Last Updated: ശനി, 13 ഫെബ്രുവരി 2016 (16:16 IST)
സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള രംഗം ജീവിതത്തില്‍ സംഭവിച്ചതിന്റെ ഞെട്ടലിലാണ് ബംഗളൂരുവിലെ സോഫ്‌റ്റ്‌വെയര്‍
എഞ്ചിനീയറായ വെങ്കട്ട്‌ നാരയണ. ജീവിതത്തിലെ വെറുക്കാപ്പെട്ട ആ ദിവസത്തെ ഓര്‍ത്ത് ദുഃഖിക്കുകയാണ് നാരയണ ഇപ്പൊള്‍.

വ്യാഴാഴ്‌ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകുംവഴി രണ്ട്‌ യുവാക്കള്‍ ഐഫോണും ലാപ്‌ടോപ്പും 60,000 രൂപയ്‌ക്ക് വെങ്കട്ടിന്‌ വിറ്റു. എന്നാല്‍ വീട്ടിലെത്തി ബാഗ്‌ തുറന്ന വെങ്കട്ട്‌ കുറച്ച്‌ സമയത്തേക്ക്‌ ഞെട്ടി. 60,000 രൂപ കൊടുത്തിട്ട്‌ ലാപ്‌ടോപ്പം ഐഫോണുമാണെന്ന്‌ പറഞ്ഞ്‌ യുവാക്കള്‍ നല്‍കിയത്‌ സിമിന്റ്‌ കട്ടയും ഇഷ്‌ടികയും.

വിലപിടിപ്പുള്ള ലാപ്‌ടോപ്പും ഐഫോണും വെങ്കട്ടിനെ കാണിച്ച ശേഷം പണത്തിന്‌ അത്യാവശ്യമുണ്ട്‌ അതിനാലാണ്‌ ഇവ വില്‍ക്കുന്നതെന്നും ഇവര്‍ വെങ്കട്ടിനോട്‌ പറഞ്ഞു. തുടര്‍ന്ന്‌ വെങ്കട്ടും യുവാക്കളും തമ്മില്‍ വിലപേശല്‍ നടക്കുകയും 60,000 രൂപയ്‌ക്ക് ഉറപ്പിക്കുകയുമായിരുന്നു. ലാപ്‌ടോപ്പിനും ഐഫോണിനും കുഴപ്പമൊന്നും ഇല്ലെന്ന്‌ മനസിലാക്കിയ വെങ്കട്ട്‌ ഉടന്‍ തന്നെ സമീപമുള്ള എടിഎമ്മില്‍ കയറി 60,000 രൂപ എടുത്ത്‌ യുവാക്കള്‍ക്ക്‌ നല്‍കി.

ലാപ്‌ടോപ്പും ഐഫോണെന്നും പറഞ്ഞ്‌ പ്ലാസ്‌റ്റിക്കില്‍ പൊതിഞ്ഞ ഒരു പെട്ടി വെങ്കട്ടിനും യുവാക്കള്‍ നല്‍കി. എന്നാല്‍ വീട്ടില്‍ എത്തി ബാഗില്‍ നിന്നും പ്ലാസ്‌റ്റിക്ക്‌ പെട്ടി പുറത്തെടുത്ത്‌ തുറന്ന്‌ നോക്കിയ വെങ്കട്ട്‌ ഞെട്ടി. ഐഫോണും ഇല്ല ലാപ്‌ടോപ്പും ഇല്ല. പകരം ഒരു സിമന്റ്‌ കട്ടയും ഇഷ്‌ടിക കട്ടയുടെ പകുതിയും. വെങ്കട്ട്‌ പൊലീസില്‍ പരാതി നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :