സര്‍വ്വ കക്ഷി യോഗം ഇന്ന്; ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം

 അസഹിഷ്‌ണുത , സര്‍വ്വ കക്ഷി യോഗം , എന്‍ഡിഎ , പാര്‍ലമെന്റ്
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (08:12 IST)

അസഹിഷ്‌ണുത വിവാദം കത്തിനില്‍ക്കെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കാമാവും.

സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി യോഗവും എന്‍ഡിഎ കക്ഷികളുടെ യോഗവും ഇന്ന് നടക്കും. അസഹിഷ്‌ണുത വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കത്ത് നല്‍കിയ സാഹചര്യത്തില്‍ ശൈത്യകാല സമ്മേളനം ചൂടുപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അസഹിഷ്‌ണുത വിവാദം ശക്തമായ സാഹചര്യത്തില്‍ സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ്
എന്‍ഡിഎ കക്ഷികള്‍ ഇന്ന് യോഗം ചേരുന്നത്. പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ക്കാകും യോഗങ്ങളില്‍ ഇന്ന് രൂപം നല്‍കുക. പ്രതിപക്ഷത്തിന് മേധാവിത്വമുള്ള രാജ്യസഭയില്‍ അസഹിഷ്ണുത വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെതിരെ സിപിഎം നേതാവ് സീതാറാം യെച്ചൂരി പ്രമേയം കൊണ്ടുവരികയും ചെയ്യമെന്നതിനാല്‍ സര്‍ക്കാരിന് ശൈത്യകാല സമ്മേളനത്തില്‍ വിയര്‍ക്കേണ്ടിവരും.

ചരക്കു സേവന നികുതി ബില്‍ പാസാക്കാനുള്ള അവസാന അവസരമാണ് ശൈത്യകാല സമ്മേളനമെന്നിരിക്കെ ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കുന്നത് സംബന്ധിച്ചും എന്‍ഡിഎ ചര്‍ച്ച ചെയ്യും, ബില്ലില്‍ കോണ്‍ഗ്രസ്സിന്റെ നിര്‍ദേശിച്ച ഭേതഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :