പാമ്പിനാണ് പാല് കൊടുത്തത്; അമിറിന് പാകിസ്ഥാനിലേക്ക് പോകാം: ശിവസേന

 അസഹിഷ്‌ണുത , അമിര്‍ ഖാന്‍ , ശിവസേന , പാകിസ്ഥാന്‍ , ഹിന്ദു മഹാസഭ
മുംബൈ| jibin| Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (11:41 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വര്‍ഗീയത രൂക്ഷമായ സാഹചര്യത്തില്‍ അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് സൂപ്പർ താരം അമിര്‍ ഖാനെതിരെ രംഗത്ത്. പാമ്പിനാണ് നാം പാലു കൊടുത്തതെന്ന് ഇപ്പോൾ മനസിലായി. ഇവിടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അദ്ദേഹത്തിന് പാകിസ്ഥാനിലേക്ക് പോകാം. താരം അനാവശ്യമായി രാജ്യത്ത് ഭയം വളർത്തുകയാണെന്നും ശിവസേനാ നേതാവും മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയുമായ രാംദാസ് കദം പറഞ്ഞു.

ഇതുവരെ രാജ്യത്തെ അംഗീകരിക്കപ്പെട്ട നടനായിരുന്നു അമിര്‍ ഖാന് ഇന്ത്യ കൊള്ളില്ലെന്ന് തോന്നുന്നെങ്കിൽ പാകിസ്ഥാനിലേക്കു പോകാം. പാമ്പിനാണ് നാം ഇത്രനാളും പാല്‍ കൊടുത്തതെന്നും രാംദാസ് കദം പറഞ്ഞു.

അതേസമയം, ആമിർ ഖാനേയും ഷാരൂഖ് ഖാനേ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി രംഗത്തെത്തി. ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം. ഇന്ത്യയെ വിമര്‍ശിക്കുന്ന ഇവര്‍ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും ഹിന്ദു മഹാസഭ അഭിപ്രായപ്പെട്ടു.

അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതികരിച്ച അമിര്‍ ഖാനെതിരെ ബോളിവുഡിലെ ബിജെപി അനുഭാവികളും താരങ്ങളും രംഗത്ത് എത്തിയിരുന്നു. ബിജെപി വക്‍താവ് നളിന്‍ കോലിയും അനുപം ഖേറുമാണ് താരത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു രംഗത്തെത്തിയത്.

അമിര്‍ ഖാന്‍ അനാവശ്യമായി ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് നളിന്‍ കോലി പറഞ്ഞു. അതേസമയം, രൂക്ഷമായ ഭാഷയിലാണ് അനുപം ഖേര്‍ ഖാനെതിരെ രംഗത്തെത്തിയത്. അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതികരിച്ച അമിര്‍ ഖാന്റെ ഭാര്യയേയും പരാമര്‍ശിച്ചായിരുന്നു അനുപം ഖേറിന്റെ പ്രസ്‌താവന. ഇന്ത്യയാണ് നിങ്ങളെ അമിര്‍ ഖാനാക്കിയതെന്ന് ഭാര്യയോടു പറഞ്ഞു കൊടുക്കണം. എന്നാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ നിങ്ങള്‍ക്ക് ഇന്റോളറന്‍സ് ഇന്ത്യയായി മാറിയത്. ഇന്ത്യ വിട്ടു പോകണമെന്നു പറയുന്ന അമീര്‍ ഖാന്റെ ഭാര്യ ഏത് രാജ്യത്തേക്കാണ് പോകേണ്ടതെന്നു കൂടി പറയണമെന്നും അനുപം ഖേര്‍ പറഞ്ഞു.

രാജ്യത്ത് നടക്കുന്ന ചില സംഭവങ്ങള്‍ ഭയപ്പെടുത്തുന്നുവെന്നും ഇതിനെ തുടര്‍ന്ന്
കലാകാരന്മാര്‍ പ്രതിഷേധിക്കുന്നതും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതും നല്ല കാര്യമാണെന്നും അമിഖാന്‍ പറഞ്ഞിരുന്നു. അസഹിഷ്‌ണുതയ്‌ക്കെതിരെ ആമി ഖാന്റെ ഭാര്യ കിരണ്‍ റാവുവാണ് പ്രതികരിച്ചത്. പത്രം തുറക്കാന്‍ പോലും ഭയമാണെന്നും ചിലപ്പോള്‍ രാജ്യം വിട്ടു പോകുന്നത് പോലും ആലോചിക്കുന്നതായിട്ടാണ് അവര്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :