ഇന്ദിരാഗാന്ധി വധം പ്രമേയമായ സിനിമയുടെ പ്രദര്‍ശനം തടഞ്ഞു

ന്യൂഡല്‍ഹി| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (13:03 IST)
ഇന്ദിര ഗാന്ധിയുടെ മരണം പ്രമേയമായ കൗം ക ഹീരേ എന്ന പഞ്ചാബി ചിത്രത്തിന്റെ പ്രദര്‍ശനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു.ചിത്രം കണ്ടതിന്‌ ശേഷം റിലീസ്‌ ചെയ്യേണ്ടതില്ലെന്ന്‌ തീരുമാനം എടുക്കുകയായിരുന്നെന്ന് എന്ന്‌ സെന്‍ട്രല്‍ ബോര്‍ഡ്‌ ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ ലീലാ സാംസണ്‍ സംഭവത്തെപ്പറ്റി പ്രതികരിച്ചു.

ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന കാരണം കാണിച്ചാണ് പ്രക്ഷേപണ മന്ത്രാലയവും, ആഭ്യന്തര മന്ത്രാലയവും, സിബിഎഫ്‌സിയും സംയുക്തമായി ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ തീരുമാനിച്ചത്.

ഇന്ദിരാഗാന്ധിയെ വധിച്ച
രായ ബിയാന്ത്‌ സിംഗ്‌, കേഹാര്‍ സിംഗ്‌ , സത്‌ വന്ത്‌ സിംഗ്‌ എന്നിവരെ സിനിമയില്‍ വീരപുരുഷന്മാരായി കാണിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.എന്നാല്‍ ചിത്രത്തില്‍ ഇന്ദിര ഗാന്ധി വധം അന്വേഷിച്ച തക്കാര്‍ കമ്മീഷന്റെ കണ്ടത്തലുകളാണ് സിനിമയില്‍ ഉപയോഗിച്ചെതെന്ന് കൗം ക ഹീരേ യുടെ നിര്‍മ്മാതാവ് പറഞ്ഞു.

1984 ഒക്‌ടോബര്‍ 31 നാണ്
അംഗരക്ഷകരായ ബിയാന്ത്‌ സിംഗ് സത്‌ വന്ത്‌ സിംഗ്‌ എന്നിവരുടെ വെടിയേറ്റ് ഇന്ദിര ഗാന്ധി മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :