സ്ലീപ്പര്‍ കോച്ചുകള്‍ ഇനി ചരിത്രമാകും!

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 29 ജൂലൈ 2014 (11:36 IST)
ഇടത്തരക്കാരുടെ നെഞ്ചത്തടിച്ചുകൊണ്ട് ഇന്ത്യന്‍ റെയില്‍‌വേ ട്രയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. അടുത്ത അഞ്ച്‌ വര്‍ഷത്തിനുളളില്‍ എല്ലാ എക്‌സ്പ്രസ്‌, സൂപ്പര്‍ഫാസ്‌റ്റ് ട്രെയിനുകളിലെയും സെക്കന്‍ഡ്‌ ക്ലാസ്സ്‌ സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍ത്തലാക്കി പകരം എ സി ത്രീടയര്‍ കോച്ചുകള്‍ ഉപയോഗിക്കാനാണ്‌ നീക്കം നടക്കുന്നത്.

ഇതിന്റെ ഭാഗമായി നല്‍കികൊണ്ട്‌ സതേണ്‍ റെയില്‍വെ എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസിന്റെ എസ്‌-2 കമ്പാര്‍ട്ട്‌മെന്റിനു പകരം ത്രീടയര്‍ എസി കമ്പാര്‍ട്ടുമെന്റ്‌ ഉപയോഗിച്ചു തുടങ്ങി. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പുകളും സതേണ്‍ റെയിവേ നല്‍കിയിട്ടില്ല.

നിസാമുദ്ദീനിലെ യാത്രാ നിരക്ക് ഇനി 925 രൂപയില്‍ നിന്ന് 2,370 രൂപയായി ഉയരും. ചെന്നൈ എഗ്മൂര്‍-മാംഗ്ലൂര്‍ സെന്‍ട്രല്‍ എക്‌സ്പ്രസ്‌ ട്രെയിനിലെ എസ്‌-7 കോച്ചും മാംഗ്ലൂര്‍ സെന്‍ട്രല്‍-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസിലെ എസ്‌-9 കോച്ചും മാറ്റി പകരം പകരം ത്രീടയര്‍ എസി കമ്പാര്‍ട്ടുമെന്റ്‌ ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്‌. ചൊവ്വാഴ്‌ച മുതല്‍ മാറ്റം പ്രാബല്യത്തിലാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :