ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് പാകിസ്ഥാനില്‍ നിരോധനം; ഉത്തരവ് ലംഘിക്കുന്ന സേവനദാതാക്കളുടെ ലൈസന്‍സ് റദ്ദാക്കും

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് പാകിസ്ഥാനില്‍ നിരോധനം

ഇസ്ലാമബാദ്| Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (14:44 IST)
ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും റേഡിയോയ്ക്കും പാകിസ്ഥാനില്‍ നിരോധനം. പാകിസ്ഥാന്‍ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് (പെംറ) നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്‌ടോബര്‍ ഒന്നാം തിയതി ശനിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഒക്‌ടോബര്‍ 15 വരെയാണ് കേബിള്‍ ഓപ്പറേറ്റേഴ്സിന് സമയം നല്കിയിരിക്കുന്നത്. ഒക്‌ടോബര്‍ 15നു ശേഷവും ഇന്ത്യന്‍ ചാനലുകള്‍ ലഭ്യമാക്കുന്ന കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് എതിരെയും സേവനദാതാക്കള്‍ക്ക് എതിരെയും കര്‍ശന നടപടി എടുക്കുമെന്ന് പെംറ വ്യക്തമാക്കി. ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ ആയിരിക്കും സ്വീകരിക്കുക.

അതേസമയം, പാകിസ്ഥാനിലെ ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള
ബന്ധം വഷളായ സാഹചര്യത്തെ തുടര്‍ന്നായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :